*കോമളം പാലത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു മല്ലപ്പള്ളി: മണിമലയാറിൻെറ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്ന നടപടി യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്യുന്ന പ്രവൃത്തി കലക്ടർ വിലയിരുത്തി. പാലത്തിൻെറ അടിഭാഗത്തായി മരങ്ങളും മണലും പാറയും മറ്റ് മാലിന്യവും കുമിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍, പി.ഡബ്ല്യു.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസ്സങ്ങള്‍ നീക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തില്‍ നദികളുടെ നീരൊഴുക്ക് തടസ്സമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. കല്ലൂപ്പാറ- പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിൻെറ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെ ഭാഗമാണ് ഒഴുക്കില്‍പ്പെട്ടത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് സൂസണ്‍ തോംസണ്‍, പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ജോബി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു, ഡി. അജയന്‍, കല്ലൂപ്പാറ വില്ലേജ് ഓഫിസര്‍ ദിവ്യ കോശി തുടങ്ങിയവരും പ്രദേശം സന്ദര്‍ശിച്ചു. ------------- ഫോട്ടോ അടിക്കുറിപ്പ്: PTL44komalam palam പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്യുന്നു. സമീപം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.