മാന്തളിരിൻെറ കമ്യൂണിസ്റ്റ് കഥാകൃത്തിനെ ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ മലയാളത്തിൻെറ പ്രിയ കഥാകാരന്‍ ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാന്തുകയുടെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൻെറ കഥയാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതി പറയുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും എം.എന്‍. ഗോവിന്ദന്‍നായരുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളും പന്തളം മന്നംഷുഗര്‍ മില്ലും എല്ലാം കഥയില്‍ ചെറുതല്ലാതെ ഇടംപിടിച്ചിരിക്കുന്നു. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതവും സ്പര്‍ശിച്ചെഴുതിയതാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവല്‍. ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്നേഹ സമ്മാനമായി ചിറ്റയം ഗോപകുമാറിന് ബെന്യാമിന്‍ തൻെറ കൃതിയും നല്‍കി. -------- ഫോട്ടോ അടിക്കുറിപ്പ്- PTL45chittayam വയലാര്‍ അവാര്‍ഡ് നേടിയ ബെന്യാമിനെ വീട്ടിലെത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദരിക്കുന്നു -------------- ഫോട്ടോ അടിക്കുറിപ്പ്- PTL46fireforce പന്തളം മുടിയൂര്‍ക്കോണത്ത് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.