കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡി​െൻറ ഭിത്തികൾ ബലപ്പെടുത്തും

കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡി​ൻെറ ഭിത്തികൾ ബലപ്പെടുത്തും പാലത്തിന് ബലക്ഷയമില്ലെന്ന്​ ദേശീയപാത അധികൃതർ പത്തനംതിട്ട: കൈപ്പട്ടൂർ പാലത്തിൽ ഒാമല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഇരുവശത്തെയും ഭിത്തികൾ ബലപ്പെടുത്തും. പാലത്തിന് സമീപത്തെ വീടിനോട‌ുചേർന്ന ഭിത്തികൾക്കിടയിൽ പാറകൾ ഇളകിയ ഭാഗത്ത് മണൽ ചാക്ക് അടുക്കി മണ്ണൊലിപ്പ് താൽക്കാലികമായി തടയും. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം കാടുകൾ തെളിച്ചു. പാലത്തി​ൻെറ ഒരുവശത്ത് ട്രാഫിക് കോണുകൾ ​െവച്ച് ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാത കൊല്ലം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.എ. ജയയുടെ നേതൃത്വത്തിൽ ബുധനാഴ്​ച അപ്രോച്ച് റോഡി​ൻെറ ഭിത്തികളും പാലവും പരിശോധിച്ചു. അസി. എക്സി. എൻജിനീയർ ജി.എസ്. ജ്യോതി, എ.ഇ. സജി കുഞ്ഞുമോൻ, കൺസൾട്ടൻറ് വിജയസേനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനായി 35ലക്ഷത്തി​ൻെറ എസ്​റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെന്ന്​ ദേശീയ പാത അധികൃതർ പറഞ്ഞു. റോഡിൽ ടാർ ഇളകിയ ഭാഗത്ത് താൽക്കാലിക അറ്റകുറ്റപ്പണി നടത്തും. അപ്രാേച്ച് റോഡി​ൻെറ ഭിത്തിയിലെ പാറകൾ ഇളകി മണ്ണൊലിച്ചുപോയത് കഴിഞ്ഞ ദിവസമാണ്. നാട്ടുകാരും പൊലീസും ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വിദഗ്ധസംഘം വിശദ പരിശോധന നടത്തിയത്. ദേശീയപാത വികസനത്തി​ൻെറ ഭാഗമായി ഒാമല്ലൂർ - പത്തനംതിട്ട റോഡ് ഉയർത്തുന്നതിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. നിർമാണ സമയത്ത് അപ്രോച്ച് റോഡ് ഭിത്തികൾ പൊളിച്ചുപണിയും. 16 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്. ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183 എയുടെ ഭാഗമാണ് റോഡ്. Photo: File Name : 1734-IMG-20211020-WA0068 കൈപ്പട്ടൂർ പാലത്തി​ൻെറ അപ്രോച്ച് റോഡ് വിള്ളൽ ദേശീയപാത അധികൃതർ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.