പന്തളത്തിൻെറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു പന്തളം: വെള്ളപ്പൊക്കത്തിൽ പന്തളത്തിൻെറ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു. ഇവിടെനിന്ന് വെള്ളമിറങ്ങിത്തുടങ്ങിയില്ല. ചേരിയ്ക്കൽ പ്രദേശവും ഒറ്റപ്പെട്ടു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറോട്ട് ഒഴുക്ക് ശക്തമായതാണ് ഈ ഭാഗങ്ങളിൽ വെള്ളം ഉയരാൻ കാരണം. ഇതോടെ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഒമ്പത് ക്യാമ്പുകളിലായി 360പേരാണ് കഴിയുന്നത്. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ഇവിടേക്ക് എത്താനുള്ള റോഡുകളും മുങ്ങിയതോടെ പ്രദേശത്ത് സഹായത്തിനായി അധികൃതർക്കും എത്താനാകുന്നില്ല. ആനക്കുഴി, നെല്ലിക്കൽ, അട്ടക്കുഴി, പനയ്ക്കൽ, മുപ്പത്തിയാറുവിള, വലിയ തുരുത്ത്, ചൂരക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളംകയറി. ഇവിടെ ഇപ്പോൾ ആറാട്ടുപുഴയിൽനിന്ന് എത്തിയ ചെറിയ വള്ളം മാത്രാമാണ് സഞ്ചാരത്തിനും രക്ഷാപ്രവർത്തനത്തിനും ആശ്രയം. --------- ഫോട്ടോ: പന്തളം-മാവേലിക്കര റൂട്ടിൽ മുടിയൂർക്കോണം ഭാഗത്ത് വള്ളം ഇറങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.