leaaaaadddddddddddddddddd വെള്ളം കെട്ടിനിന്ന വീടുകളിൽ സർവതും നഷ്ടപ്പെട്ടു പത്തനംതിട്ട: ജില്ലയിൽ ദുരിതത്തിലായ ഭൂരിഭാഗം പ്രദേശങ്ങളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങുന്നു. എന്നാൽ, ആശങ്ക മാറിയിട്ടില്ല. ബുധനാഴ്ച ഉച്ചവരെ മഴ മാറി തെളിഞ്ഞ പകലായിരുന്നത് ആശ്വാസത്തിന് വക നൽകി. ഉച്ചകഴിഞ്ഞതോടെ വീണ്ടും മാനം കറുത്തിരുണ്ടത് ആശങ്കപരത്തി. വ്യാഴാഴ്ച ജില്ലയിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ച അറിയിപ്പ് വന്നതിന് പിന്നാലെയാണ് മാനം കറുത്തിരുണ്ട് തുടങ്ങിയത്. വരും ദിവസങ്ങളിൽ അതി തീവ്ര മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ അവിടെ തന്നെ തുടരാനാണ് നിർദേശം. വെള്ളം ഒഴിഞ്ഞ സ്ഥലങ്ങളിൽ ആളുകൾ വീടുകൾ വൃത്തിയാക്കി തുടങ്ങി. വീടുകൾക്കുള്ളിൽ വൻതോതിൽ ചളിയും മറ്റും അടിഞ്ഞ് കൂടിയിട്ടുണ്ട്. വീട്ടുസാധനങ്ങൾ മിക്കവയും നശിച്ചു. വെള്ളം കെട്ടിനിന്നതിനാൽ ഫർണിച്ചറുകളും കിടക്കകളുമെല്ലാം പൂർണമായും നശിച്ച നൂറുകണക്കിന് വീടുകളുണ്ട്. വീണ്ടുമൊരു വെള്ളപ്പൊക്കം കൂടി ഉണ്ടായാൽ താങ്ങാനുള്ള ശേഷി ആർക്കുമില്ല. നദീ തീരങ്ങളോട് ചേർന്ന് താമസിക്കുന്നവരാണ് ഏറെ ദുരിതത്തിലായത്. തുടർച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം അവർ നീറിക്കഴിയുകയാണ്. നദീതീരങ്ങൾ ഇടിഞ്ഞതാണ് മിക്കവർക്കും ഭൂമി നഷ്ടപ്പെടുന്നു. തീരത്തോട് ചേർന്ന പലരുടെയും വീടുകൾ അപകട ഭീഷണിയിലാണ്. റാന്നി, മല്ലപ്പള്ളി, അപ്പർകുട്ടനാട് പ്രേദശങ്ങളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. പ്രളയത്തിൻെറ കൂടുതൽ കെടുതികൾ അനുഭവപ്പെട്ടത് മല്ലപ്പള്ളിയിലാണ്. ജില്ലയില്‍ നിലവില്‍ 155 ക്യാമ്പുകളിലായി 2125 കുടുംബങ്ങളിലെ 7264 പേരാണ് കഴിയുന്നത്. കുളനട ഗവണ്‍മൻെറ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലയിലെതന്നെ ഏറ്റവും വലിയ ക്യാമ്പുകളില്‍ ഒന്നാണ്. കക്കിയും പമ്പ ഡാമും നിലവില്‍ തുറന്നിട്ടുണ്ടെങ്കിലും പമ്പ നദിയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. വന മേഖലയിലും ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞു. നദികളിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന സംവിധാനം ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. നദികളിലേക്കുള്ള ജലത്തിൻെറ വരവും കടന്നുപോക്കും മുന്നില്‍ക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അതിതീവ്ര മഴകൂടി കണക്കിലെടുത്താണ് ഡാമുകളിലെ ജലം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി കഴിഞ്ഞ ദിവസം നിയന്ത്രിത തോതില്‍ തുറന്നുവിട്ടത്. വൻതോതിൽ കൃഷി നാശവും ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ 50 കോടിയുെട നഷ്ടമാണ് കണക്കാക്കുന്നത്. പാടശേഖരങ്ങളിൽ നെല്ല് വിതച്ചത് മുഴുവൻ നഷ്ടപ്പെട്ടു. ഇനി വീണ്ടും വിതക്കേണ്ടിവരും. 147.6 ഹെക്ടറിലെ നെൽകൃഷി നശിച്ചു. പച്ചക്കറി. മരച്ചീനി, വാഴ, വെറ്റിലകൃഷികളും പൂർണമായും വെള്ളംകയറി നശിച്ചു. കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് പ്രളയം വരുത്തിവെച്ചത്. അപ്പർകുട്ടനാട് മേഖലയിലെ കൃഷി മുഴുവൻ നശിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.