-കോന്നി ഗ്രാമപഞ്ചായത്തിൻെറ അഞ്ചാം വാർഡിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം കോന്നി: പുറംലോകത്തേക്ക് എത്താൻ വഴി സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് പതിനഞ്ചോളം കുടുംബങ്ങൾ. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഇവർക്ക് പുറംലോകത്തേക്ക് എത്താനുള്ള വഴികൾ ഹാരിസൺ മലയാളം പ്ലാേൻറഷൻെറ കുമ്പഴ തോട്ടത്തിലൂടെ അതുമ്പുംകുളം വഴിയും ചെമ്മാനി തോട്ടത്തിലൂടെയുള്ള കൊന്നപ്പാറ വഴിയും മാത്രമാണ്. അതുമ്പുംകുളം വഴി കല്ലും കുഴികളും നിറഞ്ഞ് ഗതാഗതയോഗ്യമല്ല. പിക്അപ്പും ജീപ്പും പോലെയുള്ള വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ. കൊന്നപ്പാറയിലേക്ക് ചെമ്മാനി തോട്ടം വഴി പോകാൻ മുമ്പുണ്ടായിരുന്ന വഴി പിന്നീട് അടച്ചതുമൂലം ഇതുവഴി സഞ്ചരിക്കാനാവില്ല. കോന്നി ഗ്രാമപഞ്ചായത്തിൻെറ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്നതാണ് പല കുടുംബങ്ങളും. തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ പല കുടുംബങ്ങളും താമസം മാറി. 75 വർഷം വനം വകുപ്പിൻെറ തടിക്കച്ചവടവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായിരുന്നു ചെമ്മാനിയും സമീപത്തെ ചെളിക്കുഴി, കടവുപുഴ പ്രദേശങ്ങളും. ഗതാഗത സൗകര്യങ്ങളുടെ പരിമിതിമൂലം പിൽക്കാലത്ത് ഈ പ്രദേശങ്ങൾ വികസനമെത്തിച്ചേരാതെ പുറം ലോകവുമായി ഒറ്റപ്പെടുകയായിരുന്നു. പരിമിത വഴി സൗകര്യങ്ങൾമൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് അത്യാഹിതമുണ്ടായാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.