പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് പൊട്ടി തകർന്ന റോഡ് പുനർനിർമിക്കുന്നതിനെച്ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കം. പൈപ്പ് പൊട്ടി തകർന്നതായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് വാട്ടർ അതോറിറ്റിയാണെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. പൊട്ടിയ പൈപ്പ് ശരിയാക്കിയിട്ട് ആലോചിക്കാമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ഇേതാടെ തകർന്ന റോഡിൻെറ പുനർനിർമാണം നീളുമെന്ന നിലയാണ്. െപെപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകി 30 മീറ്ററോളം ഭാഗത്തെ ടൈലുകൾ പൂർണമായും ഇളകി യാത്ര അസാധ്യമായ നിലയിലാണ്. കാൽനടപോലും പറ്റില്ല. ഇരുചക്ര വാഹനയാത്രികർ പോയാൽ അപകടം ഉറപ്പാണ്. മുഴുവൻ ടൈലുകളും ഇളക്കി മാറ്റിയശേഷം ആദ്യം മുതൽ ഉറപ്പിക്കണം. സെൻട്രൽ ജങ്ഷനായതിനാൽ വലിയ തിരക്കാണിവിടെ. പൈപ്പ് പൊട്ടിയ കുഴിയിൽ കാൽനടക്കാർ വീഴാനും സാധ്യതയുണ്ട്. തിരക്കുള്ള റോഡായതിനാൽ ഉടൻ നന്നാേക്കണ്ട സ്ഥലമായിട്ടും നടപടികളെടുക്കാൻ വകുപ്പുകൾ തയാറല്ല. ടൈൽ വിരിച്ചത് അശാസ്ത്രീയമായാണെന്ന പരാതിയും നിലനിൽക്കുന്നു. സ്ഥിരമായി പൈപ്പ് പൊട്ടുന്ന ഭാഗമാണിവിടം. അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന പൈപ്പാണ് വ്യാഴാഴ്ച രാവിലെ പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്താണ് കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറി താഴ്ന്നത്. 600 എം.എം വ്യാസമുള്ള പൈപ്പായതിനാൽ ജില്ലയിലെ ജല അതോറിറ്റി സ്റ്റോറിൽ ലഭ്യമല്ല. കോട്ടയത്തുനിന്ന് യോജിപ്പിക്കാൻ ആവശ്യമായ പൈപ്പ് എത്തിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ജലവിതരണം പുനഃസ്ഥാപിക്കും. അതിനുശേഷമേ റോഡ് പുനർനിർമാണം ആലോചിക്കൂ എന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. photo...mail .... പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തകർന്ന റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.