കാത്താടിവിള ചന്ത പ്രവര്‍ത്തനം പുനരാരംഭിക്കാൻ നടപടിയില്ല

അടൂര്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുവ കാത്താടിവിള ചന്ത പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളായിട്ടും പരിഹാരമായില്ല. 30 സൻെറ് സ്ഥലവും വിപണന സ്​റ്റാളുമാണ് ചന്തക്കുള്ളത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ആദ്യ പൊതുചന്തയാണിത്. കാര്‍ഷിക വിളകളുടെ വിപണനത്തിന്​ 55 വര്‍ഷം മുമ്പ് ആഴ്ചച്ചന്തയായും അന്തിച്ചന്തയായും ആരംഭിച്ച വിപണനകേന്ദ്രം വാഹനഗതാഗതത്തി​ൻെറ അഭാവം കാരണമാണ് പ്രവര്‍ത്തനം നിലക്കാനിടയായത്. പരിമിതമായ ബസ് സര്‍വിസുള്ള ഈ സ്ഥലം ഒറ്റപ്പെടുകയായിരുന്നു. 1992ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചന്ത പുനരുദ്ധരിക്കാന്‍ നടപടികളാരംഭിച്ചിരുന്നു. അന്നത്തെ വാര്‍ഡ്​ അംഗം രാമചന്ദ്രന്‍ നായര്‍ പ്രസിഡൻറും തോട്ടുവ മുരളി സെക്രട്ടറിയുമായുള്ള ജനകീയ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. ഇതി​ൻെറ ഭാഗമായി മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ച് ചന്തസ്ഥലം സംരക്ഷിക്കാന്‍ ഒരുവശത്ത് മതില്‍കെട്ടി. '98ല്‍ ബ്ലോക്ക്​ പഞ്ചായത്ത് ഇവിടെ​ സ്​റ്റാള്‍ നിര്‍മിച്ചു. തറ കുറേഭാഗം കോണ്‍ക്രീറ്റ് ചെയ്തു. എന്നിട്ടും ആറുമാസം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം വീണ്ടും നിലക്കുകയായിരുന്നു. ചന്തസ്ഥലം കാടുകയറി സാമൂഹികവിരുദ്ധ കേന്ദ്രമായ നിലയിലാണ്​. ഗ്രാമപഞ്ചായത്തി​ൻെറ ഖരമാലിന്യശേഖരണ സൂക്ഷിപ്പുകേന്ദ്രവും നാട്ടുകാരുടെ മാലിന്യം തള്ളൽ സ്ഥലവുമാണിവിടം. നെല്ലിമുകള്‍, കൊല്ലം ജില്ലയിലെ താമരക്കുളം ചന്തകളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവിടത്തുകാര്‍ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും. തോട്ടുവ വഴി കൂടുതല്‍ ബസ് സര്‍വിസുകള്‍ തുടങ്ങിയാല്‍ ചന്തക്ക് ശാപമോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. (ഫോട്ടോ: അനാഥമായ പള്ളിക്കല്‍ തോട്ടുവ കാത്താടിവിള ചന്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.