വടശ്ശേരിക്കര: വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷൻെറ പരിധിയില്‍ പുതുതായി നിര്‍മിക്കുന്ന രാജാംപാറ മാതൃക ഫോറസ്റ്റ് സറ്റേഷന് ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 15 ഫോറസ്റ്റ് സ്റ്റേഷനുകളുടെയും 14 ഇൻറഗ്രേറ്റഡ് ചെക്ക്സ്റ്റുകളുടെയും നിര്‍മാണ ഉദ്ഘാടനവുമാണ് നടന്നത്. സംസ്ഥാനത്ത് 124 ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ശിലാഫലക അനാച്ഛാദനവും എം.എല്‍.എ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്‍ ശര്‍മ, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.വി. ഹരികൃഷ്ണൻ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാപ്ഷൻ- റാന്നി വനംഡിവിഷൻെറ പരിധിയില്‍ പുതുതായി നിര്‍മിക്കുന്ന രാജാംപാറ മാതൃക ഫോറസ്റ്റ് സ്േറ്റഷന് ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ സംസാരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.