പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങളില്‍നിന്ന് വിരമിച്ചവരുടെ പേരുവിവരങ്ങള്‍ മരണസാക്ഷ്യപത്രം, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം ജില്ല സൈനികക്ഷേമ ഓഫിസില്‍ എത്രയും വേഗം അറിയിക്കണം. ഫോൺ: 0468 2961104. ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പച്ചത്തുരുത്ത് തിരുവല്ല: നഗരസഭ പരിധിയിലെ മൃഗസംരക്ഷണവകുപ്പ് ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയിലെ പുതിയ പച്ചത്തുരുത്ത് തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സൻ ബിന്ദു ജയകുമാര്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍, വാര്‍ഡ് കൗണ്‍സിലര്‍ ജാസ് പോത്തന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.എ. ആരിഫ്, ഡോ. രമ്യ കെ.വാസു, തൊഴിലുറപ്പ് എ.ഇ. അഭിജിത്, ഹരിതകേരളം മിഷന്‍ ആര്‍.പി മാരായ എസ്.വി. സുബിന്‍, ശരണ്യ എസ്.മോഹന്‍, ഹാച്ചറി ജീവനക്കാര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറസ്ട്രിയില്‍നിന്ന് 150 തൈകള്‍ നിലവില്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തൈകള്‍ നട്ട് ജൈവവേലിയും ബോര്‍ഡും ഉടന്‍ സ്ഥാപിക്കുമെന്ന് എ.ഇ അറിയിച്ചിട്ടുണ്ട്. 30 വാഹനങ്ങളുടെ ലേലം 16ന് പത്തനംതിട്ട: എക്‌സൈസ് ഡിവിഷൻെറ പരിധിയില്‍ വരുന്ന എക്‌സൈസ്, പൊലീസ് സ്റ്റേഷനുകളിലെ അബ്കാരി, എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധയിനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5 ബൈക്ക്-24, വാന്‍-1) ലേലം ചെയ്യുന്നു. ജൂലൈ 16ന് രാവിലെ 11ന് പത്തനംതിട്ട ഡിവിഷന്‍ ഓഫിസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ പരസ്യമായി ലേലംചെയ്യും. ഫോണ്‍: 0468 2222873.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.