must -- പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.എച്ച്.എസ്.ടി.എ പ്രവർത്തകർ ചെങ്ങന്നൂർ ഹയർസെക്കൻഡറി റീജനൽ ഡയറക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ഹയർസെക്കൻഡറി അധ്യാപകരുടെയും ജീവനക്കാരുടെയും സർവിസ് പ്രശ്നങ്ങളും ഇതര സേവന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ്, പത്തനംതിട്ട ജില്ല പ്രസിഡൻറ് ജിജി എം.സക്കറിയ, ആലപ്പുഴ ജില്ല സെക്രട്ടറി അജു പി.ബെഞ്ചമിൻ, മീന എബ്രഹാം, പി. ചാന്ദിനി, ബിനു സത്യപാലൻ, ശൂരനാട് രാധാകൃഷ്ണൻ, എസ്. ജ്യോതിസ്, എസ്. അർച്ചന തുടങ്ങിയവർ സംസാരിച്ചു. Photo: Mail: Capti : എ.എച്ച്.എസ്.ടി.എ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.