അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മിക്കയിടത്തും മൊബൈല്‍ ഫോണ്‍ സിഗ്നലും ഇൻറര്‍നെറ്റ് കവറേജും ഇല്ലാത്തത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. പത്തനാപുരം കഴിഞ്ഞാല്‍ പുതുവല്‍, മാരൂര്‍, ചാങ്കൂര്‍, പൂതങ്കര, ചാപ്പാലില്‍, കടമാന്‍കുഴി, മരുതിമൂട്, മങ്ങാട് ഭാഗങ്ങളില്‍ പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്ത സ്ഥിതിയാണ്. സംസാരമധ്യേ കോള്‍ മുറിയുക, ഒരുവശത്തെ സംസാരം മാത്രം കേള്‍ക്കുക, മറ്റുള്ള കോളുകള്‍ ഇടക്കുകയറി വരിക തുടങ്ങിയവ ബി.എസ്.എന്‍.എല്ലിൻെറ പ്രശ്‌നങ്ങളാണ്. സ്വകാര്യ ഫോണ്‍ കമ്പനികളുടെ കണക്ഷനുകളും ഉപയോക്താക്കള്‍ക്ക് പാഴാണ്. ഇൻര്‍നെറ്റ് കവറേജ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി നടത്താന്‍ കഴിയുന്നില്ല. ഇളമണ്ണൂര്‍, പൂതങ്കര, മാരൂര്‍ പ്രദേശത്ത് ഇൻറര്‍നെറ്റ് കവറേജ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെ അവതാളത്തിലാണ്. മാരൂര്‍ ജങ്ഷനില്‍ മൊബൈല്‍ ടവറുണ്ടെങ്കിലും അതില്‍നിന്ന് സമീപ സ്ഥലങ്ങളിലേക്ക് കവറേജ് ലഭിക്കുന്നില്ല. ചാങ്കൂര്‍, കല്ലുവളയം, തോപ്പില്‍പടി, കല്ലുംപുറത്തുഭാഗം എന്നിവിടങ്ങളിലാണ് കവറേജ് തീരെ ലഭിക്കാത്തതെന്നാണ് പരാതി. ഓണ്‍ലൈന്‍ പഠനത്തിനും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാനും ഫോണ്‍ വിളിക്കാനും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.