പന്തളം: വീടുകളിൽ . അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും പരിസരത്തും വ്യവസായാടിസ്ഥാനത്തിൽ ഫാമുകൾ നടത്തുന്നതും പരിസരവാസികളുടെ പരാതികളുമാണ് വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ കാരണം. പന്തളം നഗരസഭ, തുമ്പമൺ, കുളനട പഞ്ചായത്തുകളിൽ ഇത്തരത്തിൽ നിരവധി ഫാമുകൾ പ്രവർത്തിക്കുന്നതായി പരാതികളുണ്ട്. എന്നാൽ, വീടുകളിൽ അഞ്ച് കോഴികളെയും രണ്ട് നാൽക്കാലികളെയും വളർത്താൻ നിയമം ബാധകമല്ല. അടുത്തിടെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിണർ ജലത്തിൻെറ ഉപയോഗംമൂലം ഛർദിയും അതിസാരവും കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം രോഗങ്ങൾക്ക് കാരണം മലിനമായ കിണർജലമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മിക്ക വീടുകളുടെയും കിണറുകൾക്ക് സമീപമാണ് ഇത്തരം ഫാമുകൾ ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് പുറത്തുവരുന്ന കന്നുകാലികളുടെ വിസർജ്യങ്ങൾ കിണർജലം മലിനമാകാൻ കാരണമാകുന്നുണ്ട്. ഇത്തരം ജലത്തിൻെറ ഉപയോഗമാണ് ജലജന്യരോഗങ്ങൾക്ക് ഇടയാക്കുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ പകർച്ചവ്യാധി ആക്ടനുസരിച്ച് കേസ് എടുക്കുമെന്ന് മൃഗസംരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.