നിർമാണമേഖലയിൽ പണി നഷ്​ടപ്പെടു​ന്നു​; പ്രതിഷേധവുമായി തൊഴിലാളികൾ

വടശ്ശേരിക്കര: കെട്ടിടനിർമാണ മേഖലയിൽ യന്ത്രം ഉപയോഗിച്ച് തയാറാക്കിയ കോൺക്രീറ്റ്​ മിശ്രിതം ഉപയോഗിക്കുന്നതിനാൽ വ്യാപകമായ തൊഴിൽ നഷ്​ടം ഉണ്ടാകുന്നതായി പരാതി. ഇതിൽ പ്ര​തിഷേധിച്ച്​ അത്തിക്കയത്ത് കെട്ടിട നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സൈറ്റിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊടികുത്തി. കോൺക്രീറ്റ് ജോലികൾ റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ, ഗ്രാമീണ മേഖലയിൽ കോൺക്രീറ്റ് തൊഴിലാളികൾ പട്ടിണിയിലാണെന്ന് യൂനിയനുകൾ പറയുന്നു. എന്നാൽ, പലപ്പോഴും കോൺക്രീറ്റിങ്​ ചെയ്ത് പരിചയം ഇല്ലാത്ത യൂനിയൻകാരെക്കൊണ്ട് ഉയർന്ന നിരക്കിൽ കോൺക്രീറ്റിങ്​ ജോലി ചെയ്യിക്കേണ്ട ഗതികേട് യൂനിയൻ അതിപ്രസരം കൊണ്ട് കോൺട്രാക്ടർമാർക്ക് ഉണ്ടാവാറുണ്ടെന്ന് അസോ. ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്​​സ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നു. എല്ലാ തരത്തിലും അതീവ പ്രതിസന്ധികളിൽകൂടി കടന്നുപോകുന്ന ചെറുകിട കരാറുകാർക്കുനേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന്​ അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ജില്ല കമ്മിറ്റി പ്രസിഡ​ൻറ്​ മനോജ് കുമാർ, സെക്രട്ടറി സാഗർ ഷറീഫ്, ട്രഷറാർ വിപിൻ തോമസ് എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു. കൺസ്ട്രക്​ഷൻ സൈറ്റിൽ സ്ഥാപിച്ച കൊടികൾ നീക്കംചെയ്ത് സ്വൈര്യമായി നിർമാണപ്രവർത്തനങ്ങൾ നടക്കാനുള്ള സാഹചര്യം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രി, ലേബർ കമീഷൻ ഓഫിസർ എന്നിവർക്ക് പരാതി നൽകും എന്നും ഭാരവാഹികൾ അറിയിച്ചു. ഫോട്ടോ മെയിലൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.