പത്തനംതിട്ട: ചെറുകിട -ഇടത്തരം ബ്യൂട്ടി പാർലർ തൊഴിലാളികളെ കൂടി ഇ.എസ്.ഐ സ്കീമിൽ ഉൾപ്പെടുത്തണമെന്ന് കേരള ബ്യൂട്ടീഷ്യൻ അസാസിയേഷൻ (സി.ഐ.ടി.യു) ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം ബ്യൂട്ടിപാർലർ തൊഴിൽ ചെയ്യുന്ന മുഴുവൻ പേരെയും സ്കീമിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രിക്ക് അസോസിയേഷൻ നിവേദനം നൽകി. കേരളത്തിൽ 90 ശതമാനം ബ്യൂട്ടി പാർലറുകളിലും തൊഴിലാളിയും മുതലാളിയും ഒരാൾ തന്നെയാണ്. സ്വയം തൊഴിലിലൂടെ ഉപജീവനമാർഗം കണ്ടെത്തിയ ഇവർ രോഗബാധിതരായ ആളുകളുമായി പോലും അടുത്ത് ഇടപെട്ട് തൊഴിൽ ചെയ്യുന്നവരാണ്. എന്നാൽ, ആരോഗ്യ പരിരക്ഷ മാർഗമൊന്നും ഇവർക്ക് ലഭ്യമല്ല. ഗ്രാമപ്രദേശത്തെ ബ്യൂട്ടിപാർലർ ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. അസംഘടിത തൊഴിലാളികളെയും സ്വയംതൊഴിൽ ചെയ്യുന്നവരെയും ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിലവിൽ വ്യവസ്ഥ ഇല്ലെന്നാണ് ഇ.എസ്.ഐ കോർപറേഷൻ പറയുന്നത്. മുതലാളിയുടെയും തൊഴിലാളിയുടെയും വിഹിതം ഒരാൾ തന്നെ അടക്കാം എന്ന വ്യവസ്ഥയിൽ ഡൽഹിയിലും ഹൈദരാബാദിലും നടപ്പാക്കിയത് പോലെ കേരളത്തിലെ അസംഘടിത മേഖലയായ ബ്യൂട്ടിപാർലർ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വർക്കിങ് പ്രസിഡൻറ് ആര്യനാട് മോഹനൻ, ജില്ല പ്രസിഡൻറ് ഷേർളി സജി, ജില്ല സെക്രട്ടറി ഷൈനി ജ്യോതി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.