മണ്ണടി ആലുമുക്കിൽ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കും -ഡെപ്യൂട്ടി സ്പീക്കർ

അടൂർ: മണ്ണടി ആലുമുക്കിലെ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കടമ്പനാട്- മണ്ണടി - ഏനാത്ത് റോഡിൽ നിരന്തരം അപകടമുണ്ടാക്കുന്ന കൊടും വളവാണ് മണ്ണടി ആലുമുക്ക്. ഇക്കഴിഞ്ഞ ദിവസവും ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ബിനു, എ.എക്സ്.ഇ ബിനു, എ.ഇ. അനു എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടിയന്തരമായി അപകടം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചു. അതി​ൻെറ അടിസ്ഥാനത്തിൽ ആദ്യപടിയായി റോഡി​ൻെറ കിഴക്കും പടിഞ്ഞാറും ഹമ്പുകൾ സ്ഥാപിക്കുന്നതിനും രണ്ടാംഘട്ടം റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് നിലവിലെ റോഡി​ൻെറ വീതികൂട്ടി അപകടം ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കും. മൂന്നാംഘട്ടത്തിൽ നിലവിലുള്ള വളവ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തും. ചിറ്റയത്തിനൊപ്പം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിബു, പൊതുപ്രവർത്തകർ ആയിട്ടുള്ള അഡ്വ. എസ്. മനോജ്, അരുൺ കെ.എസ് മണ്ണടി, സാജൻ, പത്മിനിയമ്മ, പഞ്ചായത്ത്​ അംഗം ലി​േൻറാ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.