ഡോക്ടർമാരുടെ നിൽപ്​ സമരം ഇന്ന്​

പന്തളം: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമങ്ങൾ വർധിക്കുന്നതിൽ ജില്ലയിലെ ഡോക്​ടർമാർ വെള്ളിയാഴ്​ച നിൽപ്​ സമരം നടത്തും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെള്ളിയാഴ്​ച ദേശവ്യാപക പ്രതിഷേധ ദിനമാചരിക്കുന്നതി​ൻെറ ഭാഗമായാണ്​ സമരമെന്ന്​ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികൾ സുരക്ഷിത മേഖലകളാക്കുക, രക്ഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ രാവിലെ ഒമ്പതു മുതൽ 12വരെയാണ് പ്രതിഷേധം. ആശുപത്രി പ്രവർത്തനത്തിനു തടസ്സമുണ്ടാകാതെയും രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എട്ടു മുതൽ 10 വരെയാണ്​ പ്രതിഷേധം. പന്തളത്ത് സി.എം ഹോസ്പിറ്റലിൽ രാവിലെ 10 മുതൽ 12 വരെയാകും പ്രതിഷേധം. ഐ.എം.എ ജില്ല ചെയർമാൻ ഡോ. കെ. മണിമാരൻ, കേരള ബ്രാഞ്ച് സൗത്ത് സോൺ ജോയൻറ് സെക്രട്ടറി ഡോ. രാമലിംഗം, ഡോ. ടി.ജി. വർഗീസ്, പന്തളം ബ്രാഞ്ച് സെക്രട്ടറി ഡോ. മുഹമ്മദ് സിയാവുൾ ഹക്ക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.