പന്തളം: കോവിഡിൻെറ വ്യാപനത്തോടെ പ്രതിസന്ധിയിലായ ബ്യൂട്ടിപാർലർ മേഖലയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദ്യഘട്ട ലോക്ഡൗൺ മുതൽ ഒരു വർഷത്തിലേറെയായി ഏറ്റവും കൂടുതൽ പരിതാപകരമായ അവസ്ഥ നേരിടുന്നത് ഈ തൊഴിൽ മേഖലയാണ്. അതോടെ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വനിതകളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. മറ്റുള്ളവർക്ക് ഇളവുകൾ ലഭിക്കുമ്പോഴും ഈ മേഖലക്ക് ഇളെവാന്നുമില്ല. ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. വിലയേറിയ സൗന്ദര്യവർധക വസ്തുക്കൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായുണ്ടാകുന്ന നഷ്ടം വേറെയും. ബാർബർ ഷോപ്പുകളുൾപ്പെടെയുള്ളവക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതു ബ്യൂട്ടിപാർലർ മേഖലക്കും ബാധകമാക്കണം. ബ്യൂട്ടിപാർലർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുകയും കോവിഡ് വാക്സിനേഷൻ മുൻഗണന പട്ടികയിലുൾപ്പെടുത്തുകയും വേണം. മേഖലയുടെ നിലനിൽപിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോടും അടച്ചിട്ട ലോക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കി നൽകണമെന്ന് കെട്ടിട ഉടമകളോടും സമിതി അഭ്യർഥിച്ചു. സമിതി സംസ്ഥാന സെക്രട്ടറി റജീന സലീ, ജില്ല പ്രസിഡൻറ് മെറീന തോമസ്, സെക്രട്ടറി ജലജ ഉണ്ണികൃഷ്ണൻ ട്രഷറർ റീജ ബാബു എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.