ptl th 1 പത്തനംതിട്ട: ലോക്ഡൗൺ ഇളവുകളെത്തുടർന്ന് ജില്ല സാധാരണനിലയിലേക്ക്. ഒന്നരമാസത്തെ വീട്ടിനുള്ളിലെ ലോക്ഡൗണ്‍ ജീവിതം ഏറക്കുറെ അവസാനിച്ചതിൻെറ സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും കോവിഡ് വരുത്തിവെച്ച പ്രതിസന്ധികളും ആശങ്കകളും എല്ലാവരെയും അലട്ടുന്നുണ്ട്. രോഗവ്യാപന തോതിൻെറ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളും ഉണ്ടാകുക. നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് വ്യാഴാഴ്ച അനുഭവെപ്പട്ടത്. കാര്യമായ പൊലീസ് നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി, മത്സ്യവിൽപന കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, തുണിക്കടകൾ, ജ്വല്ലറികൾ തുടങ്ങി എല്ലാ കടകളും തുറക്കുന്നുണ്ട്. ഹോട്ടലുകളിൽ പാർസൽ മാത്രമാണ് അനുവദിക്കുന്നത്. ആഴ്ചകൾക്കുശേഷമാണ് ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വ്യാപാരികൾ കടകൾ തുറന്നത്. വാടക കുടിശ്ശിക, കറൻറ് ചാർജ്, തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതൊക്കെ എങ്ങനെ നൽകാൻ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ് പലരും. കടകളിൽ അത്ര തിരക്ക് അനുഭവപ്പെടുന്നതും ഇല്ല. സാമ്പത്തിക പ്രതിസന്ധികാരണം അത്യാവശ്യ സാധനങ്ങൾ മാത്രമാണ് ആളുകൾ വാങ്ങുന്നത്. കേന്ദ്ര-, സംസ്ഥാന ഓഫിസുകളും തുറന്ന് പ്രവർത്തിച്ചു തുടങ്ങി. റൊേട്ടഷൻ അടിസ്ഥാനത്തിൽ പകുതി ജീവനക്കാർ മാത്രമാണ് എത്തുന്നത്. അക്ഷയ കേന്ദ്രങ്ങളും തുറക്കുന്നുണ്ട്. ബാങ്കുകൾ തുറക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. തിങ്കൾ, ബുധൻ, വെള്ളി പ്രവൃത്തിദിവസങ്ങളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സിയും അപൂർവം സ്വകാര്യബസുകളും സർവിസ് നടത്തുന്നുണ്ട്. പക്ഷേ, യാത്രക്കാർ തീരെ കുറവാണ്. പത്തനംതിട്ട ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച 25 സർവിസ് ഉണ്ടായിരുന്നു. ദീർഘദൂര യാത്രക്കും യാത്രക്കാർ കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ബസുകൾ സർവിസ് ആരംഭിച്ചിട്ടില്ല. വളരെ പരിതാപകരമായ അവസ്ഥയിലാണ് സ്വകാര്യ ബസുകാർ. ആഴ്ചകൾക്കുശേഷം അറ്റകുറ്റപ്പണി നടത്തി ഒരു ബസ് പുറത്തിറക്കണമെങ്കിൽ വലിയ തുക വേണ്ടി വരും. ഇതിന് മിക്ക ബസ് ഉടമകളും കൈയിൽ നയാപൈസ ഇല്ലാതെ വലയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓടിയാൽ യാത്രക്കാരെപ്പോലും കിട്ടില്ല. ഉൾപ്രദേശങ്ങളിൽ യാത്രക്കാർ കൂടുതലും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യബസ് സർവിസ് പൂർണമായും നിലച്ചാൽ വലിയ യാത്രാേക്ലശം ജില്ലയിൽ അനുഭവപ്പെടും. ജില്ലയിലെങ്ങും ബിവറേജസ് മദ്യവിൽപന ശാലകളുടെ മുന്നിൽ ആദ്യ ദിവസം നീണ്ട ക്യൂവായിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസും ഉണ്ടായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ജില്ലയിെല തദ്ദേശ സ്ഥാപനങ്ങളെ എ.ബി.സി എന്നിങ്ങനെ കാറ്റഗറി തിരിച്ചിട്ടുണ്ട്. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സി യിലാണ്. ഈ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിധിയില്‍ വരുന്ന കാറ്റഗറി ഡിയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നില്ല. വരുംദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പെരുമാറിയാൽ രോഗികളുെട എണ്ണം വർധിക്കുകയും അത് മൂന്നാം തരംഗത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്. പടം.....mail...... പത്തനംതിട്ടയിലെ തിരക്ക്......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.