മല്ലപ്പള്ളി: ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലൂടെയുള്ള വാഹന യാത്ര ദുരിതമാകുന്നു. പഴയ തിയറ്റർ ജങ്ഷൻ മുതൽ പുളിക്കൻപാറ വരെ ഒന്നര കിലോമീറ്ററോളം റോഡ് പൂർണമായും തകർന്ന നിലയിലാണ്. ടാറിങ് ഇളകി റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാൽനടപോലും ദുസ്സഹമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പത്തനംതിട്ട -കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന അതിർത്തി റോഡായതിനാൽ അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.