മാനത്ത് മഴക്കാറ് കണ്ടാൽ പന്തളത്ത് വൈദ്യുതി മുടങ്ങും

പന്തളം: മാനത്ത് മഴക്കാറ് കണ്ടാൽ പന്തളത്ത് വൈദ്യുതി മുടങ്ങുന്നുവെന്ന പരാതി വ്യാപകം. മിക്ക ദിവസങ്ങളിലും പകൽ വൈദ്യുതി ബന്ധം ഉണ്ടാകാറില്ല. വൈകു​േന്നരങ്ങളിലാണ് പുനഃസ്ഥാപിക്കുന്നത്. വൈകീട്ടും വൈദ്യുതി ഇടക്കിടെ പൊയ്​ക്കൊണ്ടിരിക്കും. ഫോൺ വിളിച്ചാൽ വൈദ്യുതി ഓഫിസുകളിൽ പലപ്പോഴും ലഭ്യമ​െല്ലന്നും നാട്ടുകാർ പറയുന്നു. പകലും രാത്രിയിലും വൈദ്യുതി മുടക്കം പതിവായതിനാൽ ലോക് ഡൗൺ കാലത്ത് വീടുകളിൽ ഏറെ ബുദ്ധിമുട്ടാണ്. വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രിയാത്ര അസാധ്യം. രാത്രികാലങ്ങളിൽ ഗ്രാമീണ മേഖലകളിൽ നായ ശല്യം കൂടുതലാണ്. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലയ്ക്കുന്നത് സാമൂഹിക വിരുദ്ധശല്യം കൂടാനും കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മരങ്ങൾ കടപുഴകിയും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. കോവിഡി​ൻെറ നിയന്ത്രണമുള്ളതിനാൽ ജീവനക്കാരുടെ കുറവും പ്രതിസന്ധികൾക്ക് കാരണമാണെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.