കൊടുമൺ: പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയായ ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന ആവശ്യം ശക്തം. അടൂർ താലൂക്കിലെ എറ്റവും ജനസാന്ദ്രതയുള്ളതും വിസ്തൃതവുമായ പഞ്ചായത്താണ് കൊടുമൺ. നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരും ഒരു ഹെൽത്ത് ഇൻസ്പെക്ടറും അനുബന്ധ സ്റ്റാഫുമുണ്ട്. ആശുപത്രി ഉപദേശക സമിതിയുടെ അഭിമുഖ്യത്തിൽ ലാബും പ്രവർത്തിക്കുന്നുണ്ട്. 20 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള കെട്ടിടവുമുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്ന് നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. ഇതോടെ ഫിസിഷ്യൻ, സർജൻ, ഗൈനകോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തറ്റിസ്റ്റ്, സോണോളജിസ്റ്റ്, എന്നീ സ്പെഷലിസ്റ്റ് തസ്തികകൾ നിലവിൽവരും. ഡയബറ്റിക് ക്ലിനിക്, മാനസികാരോഗ്യ ചികിത്സ, വിഷചികിത്സ, എന്നിവക്കുള്ള സൗകര്യങ്ങൾകൂടി ഇതോടൊപ്പം ഉൾപ്പെടുത്താൻ കഴിയും. പുതുതായി ഓപറേഷൻ തിയറ്റർ, ലേബർ റൂം, നിയോനേറ്റൽ സൻെറർ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും വരേണ്ടതുണ്ട്. ഇപ്പോൾ നാട്ടുകാരുടെ ആശ്രയം പത്തനംതിട്ട ജനറൽ ആശുപത്രിയും അടൂർ താലൂക്ക് ആശുപത്രിയുമാണ്. അവിടെ ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയാത്തവിധം രോഗികളാണെന്ന് കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ് ബിജു ജോഷ്വയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽ പി. വർഗീസ്, ജേക്കബ് ജോർജ് കുറ്റിയിൽ, ജേക്കബ് കുറ്റിയിൽ, ജസ്റ്റിസ് നാടാവള്ളിൽ, സൂസൻ ഡാനിയേൽ, ജയിംസ് പെരുമല, ഷാജി പ്ലാംകീഴിൽ, രാജൻ കളീയ്ക്കൽ, ബോബി ടി. കൊടുമൺ, ജോസ് താന്നിവിള, ദീപു ടി. മാത്യു, മോനച്ചൻ എസ്., പി. ഉദയകുമാർ, രാജൻ വർക്കി, ജോർജ്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.