കാടിൻെറ മക്കൾക്ക് കനിവുമായി എസ്.പി.സി ടീം വടശ്ശേരിക്കര: ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന മൂഴിയാർ വനമേഖലയിലെ കാടിൻെറ മക്കളുടെ ഊരുകളിലേക്ക് കനിവും കരുതലുമായി ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് ടീം മൂഴിയാറിൽ എത്തി കിറ്റുകൾ നൽകി. ആദിവാസി ഊരിലെ അന്തേവാസികൾക്ക് സുരക്ഷാമാർഗ നിർദേശങ്ങൾ നൽകിയതിനൊപ്പം ചിറ്റാർ വി. കെ. എൽ ഗ്രൂപ്പിൻെറ സഹായത്തോടെ സഹാഹരിച്ച ഔഷധങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകളും വിതരണംചെയ്തു. മൂഴിയാർ സായിപ്പുംകുഴി ആദിവാസി ഊരിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. എ.ഡി.എൻ. ഒ സുരേഷ്കുമാർ, ചിറ്റാർ സ്കൂൾ സി. പി. ഒ അബ്ദുൽ സലാം, എസി. പി. ഒ ശശികല, പി.ടി.എ പ്രസിഡൻറ് കെ. ജി. അനിൽകുമാർ, എസ്. എം. സി ചെയർമാൻ രജി തോപ്പിൽ, അധ്യാപിക ശ്രീരേഖ ഹരീഷ്, പ്രോഗ്രാം കോഓഡിേനറ്റർമാരായ രജിത്, സുരേഷ്, മൂഴിയാർ സ്കൂൾ അധ്യാപകൻ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ചിത്രം:ചിറ്റാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് ടീം തയാറാക്കിയ കിറ്റുകളുടെ വിതരണ ഉദ്ഘാടനം മൂഴിയാർ സായിപ്പുംകുഴി ആദിവാസി ഊരിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്കുമാർ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.