കൊറ്റനാട് പഞ്ചായത്തിൽ പൊതുശ്മശാനം വൃത്തിയാക്കി

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ കാടുകയറിക്കിടന്ന പൊതുശ്മശാനം എം.എൽ.എയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് തിരുവല്ലയിലെ പൊതു ശ്മശാനത്തിൽ കൊണ്ടുപോകേണ്ടി വരുമായിരുന്നു. ഇതുമൂലമുള്ള ബുദ്ധിമുട്ട്​ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി വേഗത്തിൽ പുനരുദ്ധാരണം ഏറ്റെടുത്ത്​ നടത്തുകയായിരുന്നു. പ്രമോദ് നാരായണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്​ മനോജ് ചരളേൽ, വൈസ് പ്രസിഡൻറ്​ തങ്കമ്മ ജോർജ്, അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി. 50 സൻെറ്​ സ്ഥലമാണ് പൊതുശ്മശാനത്തിനുള്ളത്. വഴിയില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ചുറ്റുമതിൽ നിർമിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ച് നിർമാണോദ്​ഘാടനവും നടത്തിയിരുന്നു. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഡിസംബറിൽ രാജു എബ്രഹാം എം.എൽ.എ മുഖേന റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് റോഡ് നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ശ്‌മശാനത്തി​ൻെറ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ മനോജ് ചരളേൽ പറഞ്ഞു. വിവിധ യുവജന സംഘടന പ്രതിനിധികളായ സാം വർഗീസ്, സിനാജ് ചാമക്കാല, അഭിലാഷ് ജി. നായർ, ദീപു കുമാർ, അനിൽകുമാർ, അരവിന്ദ്, സുരേഷ്, ജെഫിൻ എന്നിവരും പങ്കെടുത്തു. Ptl mly 1 കൊറ്റനാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ പ്രമോദ് നാരായണൻ എം.എൽ. എയുടെയും ​പഞ്ചായത്ത് പ്രസിഡൻറ്​ മനോജ് ചരളേലി​ൻെറയും നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.