ആശാ വർക്കറില്ലാതെ പന്തളം നഗരസഭ ഏഴാം വാർഡ്​

പന്തളം: കോവിഡ് വ്യാപിക്കുമ്പോഴും പന്തളം നഗരസഭയുടെ ഏഴ-ാം വാർഡിൽ ആശാ വർക്കറെ നിയമിക്കുന്നില്ലെന്നു ആക്ഷേപം. മാസങ്ങൾക്ക്​ മുമ്പ് നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ ജനപ്രതിനിധികൾ ആശാ വർക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്​ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെവരെ ഉപരോധിച്ച്​ സമരം നടത്തിയതാണ്. കോവിഡ് വ്യാപനം വർധിക്കുമ്പോഴും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കോവിഡ് ബാധിതർക്കുള്ള മരുന്നും ഇതുമൂലം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പും നഗരസഭ അധികൃതരും നടപടി സ്വീകരിക്കാത്ത പക്ഷം സമരം ആരംഭിക്കുമെന്ന് നഗരസഭ കൗൺസിലർ കെ.ആർ. രവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.