മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ഒരു രോഗി മരണപ്പെട്ടതിനെ തുടർന്ന് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്യൂട്ടി ഡോക്ടറെയും മറ്റു ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരെ അസഭ്യം പറയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക, കോവിഡ് പോരാളികളുടെ മനോവീര്യം തകർക്കുന്ന നടപടിയിൽനിന്ന് പിന്തിരിയുക, ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, പൊലീസിൻെറ നിഷ്ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ യൂനിയനുകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലായിരുന്നു പ്രതിഷേധം. പുള്ളോലിക്കൽ കൊച്ചുമോനാണ് (43) ആശുപത്രിയിൽ മരണപ്പെട്ടത്. എന്നാൽ, ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെട്ടതിനാൽ പൊലീസിൽ അറിയിച്ച് മേൽ നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ട് ബന്ധുക്കളെ അറിയിച്ചു. വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയത് ഏറെ വൈകിയാണെന്നും ഈ സമയത്ത് ആനിക്കാട് പഞ്ചായത്തിലെ വാർഡ് അംഗത്തിൻെറ നേതൃത്വത്തിൽ വനിത ജീവനക്കാരെ അടക്കം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കൊച്ചുമോൻ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാണ് മരിച്ചതെന്നും സൂപ്രണ്ടിൻെറ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു. പൊലീസിൻെറ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ഉണ്ടായത്. എന്നാൽ, ആശുപത്രി അധികൃതർ പഞ്ചായത്ത് മെംബറുടെയും പൊലീസിൻെറയും ഭാഗത്താണ് കുഴപ്പങ്ങളെന്ന് പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പൊലീസ്, കലക്ടർ, എസ്. പി, ഡി.എം.ഒ എന്നിവർക്ക് ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.