മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിലെ സമൂഹ അടുക്കളക്ക് ആവശ്യമായ സാധനങ്ങൾ കെ. പി. പി. സി. സി ഗാന്ധി ദർശൻ സമിതി തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി നൽകി. 350 പേർക്ക് ഭക്ഷണത്തിനുള്ള ഉൽപന്നങ്ങളാണ് നൽകിയത്. ജില്ല വൈസ് പ്രസിഡൻറ് അഡ്വ: ബിബിത ബാബു, നിയോജക മണ്ഡലം പ്രസിഡൻറ് ബൈജി ചെല്ലേട്ട്, വൈസ് പ്രസിഡൻറ് ദീപുരാജ് കല്ലോലിക്കൽ, സെക്രട്ടറി സാനോ കടവു മണ്ണിൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബുവിന് കൈമാറി. ഭക്ഷ്യധാന്യക്കിറ്റ് നൽകി സി.പി.ഐ മല്ലപ്പള്ളി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സി.പി.ഐ ലോക്കൽ കമ്മിറ്റി സൗജന്യമായി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ, ലോക്കൽ സെക്രട്ടറി നീരാഞ്ജനം ബാലചന്ദ്രൻ , സാബു കളർ മണ്ണിൽ, മധു പരിയാരം, അഭിലാഷ് കരിമ്പിൻ കുഴി, അനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.