വടശ്ശേരിക്കര: കോഴിക്കൂട്ടിൽനിന്ന് . കടുമീൻചിറ ആഷാദ് ഭവനിൽ രമണൻ ഒ.ജെയുടെ പുരയിടത്തിലെ കോഴിക്കൂട്ടിൽനിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ കൂട് തുറക്കാൻ ചെന്ന രമണൻെറ ഭാര്യയാണ് കോഴിയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൻസ് ടീം അംഗങ്ങളായ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി.പി. പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സുരേഷ് കുമാർ, അനൂപ് കൃഷ്ണൻ , ബി.എഫ്.ഒമാരായ ദിലീപ് കുമാർ, ഫിറോസ് ഖാൻ എന്നിവർ ചേർന്ന് പിടികൂടി ശബരിമല വനത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.