അടൂർ: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ അടൂർ മണ്ഡലത്തിലെ എല്ലാ പ്രാഥമിക, കുടുംബ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും കോവിഡിതര രോഗികൾക്ക് ഡോക്ടർമാരുമായി വിഡിയോ കോളിലൂടെ സംസാരിച്ച് രോഗചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിൻ കൺസൽട്ടേഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. കടമ്പനാട് പഞ്ചായത്ത് മുടിപ്പുര വാർഡിലെ കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ജനമൈത്രി പൊലീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടങ്ങുന്നവരുടെ കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയോജകമണ്ഡലത്തിലെ സി.എഫ്.എൽ.ടി.സികൾ, ഡി.സി.സികൾ ഇവയുടെ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മികച്ചനിലയിൽ നടത്തും. കടമ്പനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ട്രീസ ലീൻ, വാർഡ് അംഗം പ്രസന്നകുമാരി, പൊതു പ്രവർത്തകരായ അവിനാഷ് പള്ളീനഴികത്ത്, ശ്രീലേഷ്പിള്ള, മഞ്ജു, രവീന്ദ്രൻനായർ റിട്ട. കാപ്റ്റൻ സന്തോഷ് വെള്ളയിൽ, അജോ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.