കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിൽ ഓക്സിജൻ നിർമാണ പ്ലാൻറ് നിർമിക്കുന്നതിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ തീരുമാനിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലക്കാകെ ഓക്സിജൻ നൽകാൻ കഴിയുന്ന നിലയിലുള്ള പ്ലാൻറ് മെഡിക്കൽ കോളജിൽ ആരംഭിക്കാൻ കഴിയും. മെഡിക്കൽ കോളജിൻെറ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും. ഇതിനായി സർക്കാറിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.