കുമ്പനാട്: മാർത്തോമ സഭയുടെ അധീനതയിലുള്ള കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ ആേൻറാ ആൻറണി എം.പിയുടെ ഇടപെടൽ മൂലം ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തി. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ എങ്ങനെ നടത്തുമെന്ന പ്രതിസന്ധി ഘട്ടത്തിലാണ് എം.പിയുടെ ഇടപെടൽ. എം.പിയുടെ ശ്രമഫലമായി കഴിഞ്ഞദിവസം രാത്രി കൊച്ചിയിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തി. നിലവിൽ ആശുപത്രിയുടെ അധീനതയിലുള്ള പാലിയേറ്റിവ് കെയർ സൻെറായ എ.എം.എം സൻെററിൽ അമ്പതിലധികം ആളുകൾക്കാണ് ഓക്സിജൻ സപ്പോർട്ട് ആവശ്യമായിട്ടുള്ളത്. ജനകീയ അടുക്കള തുറന്നു കോഴഞ്ചേരി: ലോക്ഡൗണില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കായി കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോ. കോഴഞ്ചേരി യൂനിറ്റിൻെറ നേതൃത്വത്തില്‍ ജില്ല ആശുപത്രിക്ക് മുന്‍വശം ജനകീയ അടുക്കള തുറന്നു. സൗജന്യ ഉച്ചഭക്ഷണ വിതരണത്തിൻെറ ഉദ്ഘാടനം ആറന്മുള പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി. ജയകുമാര്‍ നിര്‍വഹിച്ചു. വളൻറിയേഴ്‌സ് ബാഡ്ജ് വിതരണം കെ.എച്ച്.ആര്‍.എ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഗീതുമുരളി നേതൃത്വം നല്‍കി. യൂനിറ്റ് പ്രസിഡൻറ് ബാലകൃഷ്ണകുറുപ്പ്് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജാഫര്‍, നന്ദകുമാര്‍, കെ.ആര്‍. സോമരാജന്‍, മുരുകന്‍, സുനിത എന്നിവര്‍ സംസാരിച്ചു. ജില്ല ശുചിത്വ മിഷന്‍ ഓഫിസ് മാറ്റി പത്തനംതിട്ട: ജില്ല ശുചിത്വമിഷന്‍ ഓഫിസ് തോംസണ്‍ കമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍നിന്ന് പോസ്റ്റ് ഓഫിസ് റോഡിലെ കിടാരത്തില്‍ ക്രിസ് ടവര്‍ ബില്ഡിങ്സിൻെറ ഒന്നാം നിലയിലേക്ക് (താലൂക്ക് സപ്ലൈ ഓഫിസിന് മുകളിലായി) മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍, 0468 2322014.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.