മല്ലപ്പള്ളി: കോവിഡ് രോഗവ്യാപന തീവ്രത കണക്കിലെടുത്ത് ചികിത്സക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കി കോട്ടാങ്ങൽ പഞ്ചായത്ത്. വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് ബാധിതരായ 50 പേർക്ക് കഴിയാവുന്ന ഡൊമിസിലറി കെയർ സൻെറർ തയാറാക്കി ശുചീകരണ, സെക്യൂരിറ്റി ഉൾപ്പെടെ സ്റ്റാഫുകളെ നിയമിച്ചു. രോഗതീവ്രത കൂടിയ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും 24 മണിക്കൂറും രണ്ട് ആംബുലൻസ് സൗകര്യവും മറ്റ് മൂന്ന് വാഹനങ്ങളും ഏർപ്പെടുത്തി. കോവിഡ് വാക്സിനേഷൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ്, മരുന്നുകൾ, ഭക്ഷണം തുടങ്ങിയ സേവനങ്ങൾക്കായി 24 മണിക്കൂറും ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു. സഹായമില്ലാത്തവർക്കും ഒറ്റക്ക് താമസിക്കുന്നവർക്കും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം എത്തിക്കും. വിവിധ വാർഡുകളിലെ യുവതി -യുവാക്കളെ ഉൾപ്പെടുത്തി സന്നദ്ധ സേനയും രൂപവത്കരിച്ചു. പൾസ് ഓക്സി മീറ്റർ എല്ലാ വാർഡുകളിലും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനവും നടന്നുവരുന്നതായി പ്രസിഡൻറ് ബിനു ജോസഫ് പറഞ്ഞു. ഹെൽപ് ഡെസ്ക് നമ്പർ 0469 269 6236, ഹെൽത്ത് ഇൻസ്പെക്ടർ -9495 01 1866 മല്ലപ്പള്ളിയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ് മല്ലപ്പള്ളി: താലൂക്കിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. പ്രധാന റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന. തിങ്കളാഴ്ച മല്ലപ്പള്ളി, ചെങ്ങരൂർ ചിറ, കുന്നന്താനം എന്നിവിടങ്ങളിൽ ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിച്ചു. തിരുവല്ല ഡിവൈ.എസ്.പി സുനിഷ് കുമാർ, ഇൻസ്പെക്ടർ സി.ടി. സഞ്ജയ് എന്നിവരുമായി പൊലീസ് മേധാവി സ്ഥിതി വിലയിരുത്തി. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. കുന്നന്താനം പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായതിനാൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് നടപടി വേണമെന്ന പഞ്ചായത്ത് പ്രസിഡൻറിൻെറ ആവശ്യത്തെ തുടർന്നാണ് പൊലീസ് മേധാവിയുടെ സന്ദർശനം. പഞ്ചായത്തിലെ എല്ലാ വഴികളും അടക്കും. പഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും ചേർന്ന് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.