റാന്നി: നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി. പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു. നിയുക്ത എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പൊലീസ്, റാന്നി വനപാലകര്‍ എന്നിവര്‍ സ്ഥലെത്തത്തി. ജനപ്രതിനിധികളുമായി പ്രമോദ് നാരായണൻ ചര്‍ച്ച നടത്തി. പ്രദേശത്ത് പുലിക്കൂട് ഒരുക്കാന്‍ വനപാലകര്‍ക്ക് എം.എൽ.എ നിര്‍ദേശം നല്‍കി. വിവരമറിഞ്ഞതോടെ നാടാകെ ഭീതിയിലായി. കഴിഞ്ഞ മാസവും ഈ മേഖലയില്‍ പുലിയെ കണ്ടവര്‍ ഉണ്ട്. പുലിയെ പിടികൂടുവാന്‍ കൂട് വെക്കുന്നതിനൊപ്പം വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. പുലിയെ കണ്ട ആളുകളുമായി വനപാലകര്‍ ബന്ധപ്പെട്ടു. നാറാണംമൂഴിയിലെ അത്തിക്കയത്തിന് സമീപവും ഒരാഴ്ച മുമ്പ് പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചിരുന്നു. പുലർച്ച ബൈക്കിൽ പോയവർ നാറാണംമൂഴി ഓർത്തഡോക്സ് പള്ളിക്ക് സമീപം പമ്പയാറിൻെറ തീരത്തേക്ക് പോകുന്നതായാണ് ഇതിനെ കണ്ടത്. പിന്നീട് പുലർച്ച നടക്കാനിറങ്ങിയവരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. Ptl rni _ 3 tiger
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.