കലഞ്ഞൂർ: കാറ്റിലും മഴയിലും കലഞ്ഞൂർ പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ തഹസിൽദാർക്ക് നിർദേശം നൽകി. തുടർച്ചയായ രണ്ടാംദിവസവും എം.എൽ.എ പഞ്ചായത്തിൽ സന്ദർശനം നടത്തി പഞ്ചായത്തിൽ ഉടനീളം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വൈദ്യുതി വകുപ്പിന് മാത്രം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 100ൽ അധികം പോസ്റ്റുകൾ തകർന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ നൂറിലധികം ജീവനക്കാരെ രംഗത്തിറക്കിയതായി എം.എൽ.എ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്നാണ് ഈ ജീവനക്കാരെ എത്തിച്ചിരിക്കുന്നത്. ഉടൻ വൈദ്യുതി വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. മരങ്ങൾ കടപുഴകി 50ൽ അധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചില വീടുകൾ പൂർണമായും തകർന്നു. ഇവർക്ക് താമസ സൗകര്യം ആവശ്യമെങ്കിൽ ഒരുക്കിനൽകണമെന്ന് എം.എൽ.എ റവന്യൂ അധികൃതർക്ക് നിർദേശം നൽകി. കൃഷിനാശം വിലയിരുത്താൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ മഴക്കെടുതി സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എം.എൽ.എ കത്ത് നൽകി, ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.