കാറ്റിലും മഴയിലും പ്ലാേൻറഷൻ കോർപറേഷൻെറ തോട്ടങ്ങളിൽ നാശം കൊടുമൺ: ശക്തമായ കാറ്റിലും മഴയിലും പ്ലാേൻറഷൻ കോർപറേഷൻെറ ചന്ദനപ്പള്ളി, കൊടുമൺ എസ്റ്റേറ്റുകളിൽ ടാപ്പിങ് മരങ്ങൾ വ്യാപകമായി കടപുഴകി വീണു. കോർപറേഷൻെറ കൊടുമൺ എസ്റ്റേറ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിന് ബി.എസ്.എൻ.എൽ ടവർ വീണ് നാശനഷ്ടം ഉണ്ടായി. ഇവിടെ ഉണ്ടായിരുന്ന കോർപറേഷൻ ജനറൽ മാനേജർ കരുണ രാജ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ കാറ്റിൽ വള്ളിക്കോട്ടും സമീപ പ്രദേശങ്ങളിലും വൻനാശം സംഭവിച്ചു. നിരവധി പേരുടെ വീടുകളുടെ മുകളിലേക്ക് മരം വീണ് നാശമുണ്ടായി. വള്ളിക്കോട് പഞ്ചായത്ത് ഒാഫിസിന് സമീപം മരം വീണ് 11 കെ.വി ലൈൻ തകർന്നു. ചന്ദനപ്പള്ളി - പൂങ്കാവ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് കൊടുമൺ: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചുവടെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ - 9497520953, 9946742756, 8606740717, 9562778746, 9745888044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.