അടൂർ: കോവിഡ് വ്യാപനം തടയുന്നതിലേക്ക് സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ കാലയളവിൽ ഭക്ഷണ പ്രതിസന്ധി നേരിടുന്നവർക്കായ് ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രം പാകം ചെയ്ത സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്യും. മഹാത്മ ജനസേവന കേന്ദ്രം യൂനിറ്റ് നയനം തിയറ്ററിനും വേയ് ബ്രിഡ്ജിനുമിടയിലായി എം.സി റോഡിൽ പ്രത്യേക കൗണ്ടർ തുറക്കും. ഉച്ചക്ക് 12 മുതൽ ഒന്ന് വരെ ഇവിടെനിന്ന് ഭക്ഷണപ്പൊതി സ്വീകരിക്കാം. സഹായികൾ ആരുമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ളവർ വിവരം മുൻകൂട്ടി ഫോണിൽ അറിയിച്ചാൽ അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. ഇതിന് 8606327770 എന്ന നമ്പറിൽ വിവരം നൽകണമെന്നും മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.