പത്തനംതിട്ട: ജില്ലയിൽ ഇടതുതരംഗത്തിൽ യു.ഡി.എഫ് പാടേ തകർന്നടിഞ്ഞു. എൽ.ഡി.എഫ് നേടിയത് തിളക്കമാർന്ന വിജയം. 2016ലെ തെരെഞ്ഞടുപ്പിൽ കോന്നി മണ്ഡലം നിലനിർത്താനായത് യു.ഡി.എഫിന് ആശ്വാസമായിരുന്നു. ഇത്തവണ അഞ്ച് മണ്ഡലവും എൽ.ഡി.എഫ് ൈകപ്പിടിയിലാക്കിയത് യു.ഡി.എഫ് ക്യാമ്പുകളെ നിരാശയിലാഴ്ത്തി. 2016ൽ യു.ഡി.എഫിനൊപ്പംനിന്ന കോന്നിയെ 2019ലെ ഉപതെരെഞ്ഞടുപ്പിൽ ചേരിപ്പോരിലൂടെ എൽ.ഡി.എഫിൻെറ കാൽക്കൽ സമർപ്പിക്കുകയായിരുന്നു. ജില്ലയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 43.77 ശതമാനം വോട്ടും എല്‍.ഡി.എഫ് നേടി. 37.84 ശതമാനം വോട്ട് യു.ഡി.എഫും 17.60 ശതമാനം വോട്ട് എന്‍.ഡി.എയും പങ്കിട്ടു. എന്‍.ഡി.എക്ക് 1.49 ശതമാനം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് കുറവാണ്. ഈ വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയതായാണ് വിലയിരുത്തെപ്പടുന്നത്. 2016ല്‍ ജില്ലയിലെ നാല് മണ്ഡലങ്ങളിലും വിജയിച്ച എല്‍.ഡി.എഫ് പോള്‍ ചെയ്തതിൻെറ 42.13 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. യു.ഡി.എഫിന് 37.36 ശതമാനം വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ 19.09 ശതമാനം വോട്ടും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.