അടൂരിലെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം - _ചിറ്റയം ഗോപകുമാർ

അടൂർ: അടൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് അടൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ചിറ്റയം ഗോപകുമാർ പറഞ്ഞു. 10 വർഷമായി ജനങ്ങളോടൊപ്പം അവരുടെ കുടുംബാംഗമായി ഈ നാടി​ൻെറ പുരോഗതിക്ക്​ പ്രവർത്തിച്ചു എന്നതി​ൻെറ തെളിവാണ് ഈ മൂന്നാം തവണയും ജനങ്ങൾ തന്നെ വിജയിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും അദ്ദേഹം ത​ൻെറ കടപ്പാടും നന്ദിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.