കോന്നി: കോന്നിയിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിന് വിനയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായി അഡ്വ. കെ.യു. ജനീഷ്കുമാർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിൻെറ പിന്തുണയിൽ കോന്നി നിയോജകമണ്ഡലത്തിൽ 16 മാസക്കാലം വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു. കോന്നിയെ വികസന കുതിപ്പിലേക്ക് നയിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്. കൂടുതൽ വിനയാന്വിതനായി ജനങ്ങൾക്കുവേണ്ടി തുടർന്നും പ്രവർത്തിക്കും. കോന്നിയെ വികസന നേട്ടങ്ങളിലൂടെ മുന്നോട്ടുനയിക്കും. എല്ലാ ജനപ്രതിനിധികളെയും കക്ഷിരാഷ്ട്രീയാത്തിനതീതമായി കൂട്ടിനിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എൽ.ഡി.എഫ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി ജനീഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.