സമ്പൂർണ വിജയം സമ്മാനിച്ച മലയോര ജില്ലക്ക്​ മന്ത്രിസഭയിലും ഇടം ലഭിച്ചേക്കും

പത്തനംതിട്ട: അഞ്ചിടത്തും ഇടതുമുന്നണി വിജയം ആവർത്തിച്ച മലയോര ജില്ലക്ക്​ പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യത. രാജു എബ്രഹാം വീണ്ടും മത്സരിച്ച്​ ജയിച്ചിരുന്നെങ്കിൽ അദ്ദേഹം സി.പി.എമ്മി​ൻെറ മന്ത്രിയാകുമായിരുന്നു. പുതിയ സാഹചര്യത്തിൽ ആറന്മുളയിൽനിന്ന്​ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ച വീണാ ജോർജും കോന്നിയിൽ നിന്നും രണ്ടാമതും വിജയിച്ച കെ.യു. ജനീഷ്​കുമാറുമാണ്​ ജില്ലയിൽനിന്നുള്ള സി.പി.എം എം.എൽ.എമാർ. ഇവരിൽ വീണാ ​േജാർജിന്​ മന്ത്രിസ്ഥാനാം ലഭിക്കാൻ സാധ്യത കൽപിക്കുന്നുണ്ട്​്​. മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള നല്ല ബന്ധമാണ്​ ഇതിന്​ കാരണം. ഇങ്ങനെയുണ്ടാകുന്നില്ലെങ്കിൽ ഘടകകക്ഷികൾക്കാ​െണങ്കിലും മന്ത്രി ലഭിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയിൽനിന്ന്​ ഇടക്കാലത്ത്​ ഒഴിവാക്കപ്പെട്ട മാത്യു ടി.തോമസ്​ തന്നെ വീണ്ടും ജനതാദളിനെ പ്രതിനിധീകരിേച്ചക്കാം. ഇത്രകാലവും മന്ത്രിസ്ഥാനം അലങ്കരിച്ച മാത്യു ടി.തോമസിന്​ തന്നെ വീണ്ടും അവസരം ലഭിക്കുന്ന കാര്യത്തിൽ അവരുടെ പാർട്ടിയുടെ തീരുമാനം പ്രധാനമാണ്​. മറ്റൊരു സാധ്യത കൽപിക്കുന്നത്​ അടൂരിൽനിന്ന്​ മൂന്നാമതും വിജയിച്ച ചിറ്റയം ​േഗാപകുമാറിനാണ്​. സി.പി.ഐയുടെ തീരുമാന പ്രകാരം ചിറ്റയത്തിന്​ ഇനി ഒരു അവസരം ഇല്ല. അതുകൊണ്ട്​ ചിറ്റയത്തെ മന്ത്രിസ്ഥാനത്തേക്കോ അ​ല്ലെങ്കിൽ ഡെപ്യൂട്ടി സ്​പീക്കർ അടക്കം മറ്റ്​ സ്​ഥാനങ്ങളിലേക്കോ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.