പത്തനംതിട്ട: ദേശീയ നേതാക്കൾ എത്തിയിട്ടും പത്തനംതിട്ടയിൽ നിലംതൊടാതെ യു.ഡി.എഫും എൻ.ഡി.എയും. ജില്ലയിലെയും സമീപ ജില്ലകളിലെയും എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജില്ലയിൽ എത്തി. തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ശബരിമല ഉന്നയിക്കുന്നതിൻെറകൂടി പശ്ചാത്തലത്തിലാണ് മോദി പത്തനംതിട്ടയിൽ എത്തിയത്്. കോന്നി മണ്ഡലത്തിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പ്രചാരണ യോഗത്തിൽ സംസാരിച്ചത്. ആയിരങ്ങൾ തടിച്ചുകൂടിയ യോഗത്തിൽ ശരണംവിളിച്ചു കൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. എന്നാൽ, കോന്നിയിൽ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾ പിന്നാക്കംപോകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയെക്കൂടാതെ നിർമല സീതാരാമൻ അടക്കം മുതിർന്ന കേന്ദ്രമന്ത്രിമാരും ജില്ലയിൽ പ്രചാരണം കൊഴുപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ, പുറമെ ഓളമുണ്ടാക്കിയതിനപ്പുറം താഴേത്തട്ടിൽ ജനങ്ങൾക്കിടയിലേക്ക് എൻ.ഡി.എയുടെ പ്രചാരണം എത്തിയില്ലെന്നാണ് ഫലംനൽകുന്ന സൂചന. യു.ഡി.എഫിൻെറ പ്രചാരണം കൊഴുപ്പിക്കാൻ താരപ്രചാരകനായ രാഹുൽ ഗാന്ധിതന്നെ ജില്ലയിൽ എത്തി. കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തിയ രാഹുൽ ഗാന്ധിയുടെ വരവ് യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയത്. എന്നാൽ, അതൊന്നും വോട്ടായി മാറിയില്ലെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. എൽ.ഡി.എഫ് പതിവുപോലെ ചിട്ടയായ പ്രവർത്തനം നടത്തി മുന്നേറിയപ്പോൾ യു.ഡി.എഫും എൻ.ഡി.എയും അവർക്കൊപ്പം എത്താൻ പാടുപെടുന്ന കാഴ്ചയായിരുന്നു എങ്ങും. വീടുകയറി സ്ലിപ് കൊടുക്കുന്നതിൽപോലും ഇത് പ്രകടമായിരുന്നു. ഇടതുമുന്നണി സ്ക്വാഡുകൾ മൂന്നുംനാലും തവണ വീടു കയറുകയും വളരെ നേരത്തേതന്നെ വോട്ടർ സ്ലിപ് നൽകുകയും ചെയ്തപ്പോൾ വോട്ടെടുപ്പിൻെറ തലേന്നാണ് പലസ്ഥലത്തും യു.ഡി.എഫിൻെറ സ്ലിപ്പുമായി പ്രവർത്തകർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.