പത്തനംതിട്ട: വരത്തൻ, ലവ് ജിഹാദ്, ബി.ജെ.പി ബന്ധം തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് പ്രമോദ് നാരായണൻ റാന്നിയുടെ ജനപ്രതിനിധിയായത്. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രമോദ് റാന്നിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായത് പത്തനംതിട്ടയിലെ കേരള കോൺഗ്രസുകാർക്കുപോലും അത്ര രുചിച്ചിരുന്നില്ല. എൽ.ഡി.എഫിലെ സി.പി.എമ്മിൽ നിന്നടക്കം എതിർപ്പുകളെ നേരിടേണ്ടിവന്നു. അതിനെയെല്ലാം അതിജീവിച്ച് പ്രമോദ് നാരായണൻ നേടിയത് അത്ഭുത വിജയമാണ്. പ്രമോദിൻെറ വിജയം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ നയതന്ത്ര വിജയമായും വിലയിരുത്തെപ്പടുന്നു. പ്രമോദിൻെറ മുഖ്യ എതിരാളി കോൺഗ്രസിലെ റിങ്കു ചെറിയാൻെറ നേതൃത്വത്തിലാണ് പ്രമോദ് വരത്തനെന്ന പ്രചാരണം നടത്തിയത്. അതിനുള്ള റാന്നിക്കാരുടെ കൂടി മറുപടിയാണ് തെരെഞ്ഞടുപ്പ് ഫലം. പ്രചാരണ വേളയിൽ ജോസ് കെ.മാണി നടത്തിയ ലവ് ജിഹാദ് ആരോപണം റാന്നിയിൽ യു.ഡി.എഫ് പ്രചാരണമാക്കിയിരുന്നു. റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിൻെറയും പിന്തുണയിൽ കേരള കോൺഗ്രസ് അംഗം പ്രസിഡൻറായതിന് സമാനമായ ബി.ജെ.പി ബന്ധം നിയമസഭ തെരെഞ്ഞടുപ്പിലുമുെണ്ടന്ന പ്രചാരണവുമുണ്ടായി. ക്രൈസ്തവർ ഏറെയുള്ള മണ്ഡലത്തിൽ നായർ സമുദായാംഗമായ ആളെ സ്ഥാനാർഥിയാക്കിയ കേരള കോൺഗ്രസ് തീരുമാനം ഏറെ വിമർശിക്കെപ്പട്ടിരുന്നു. അതെല്ലാം അസ്ഥാനത്താക്കുന്നതുമായി പ്രമോദിൻെറ വിജയം. റാന്നിയിലേത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തെപ്പടുന്നത്. എൻ.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും എസ്.എൻ.ഡി.പി പത്തനംതിട്ട യൂനിയൻ പ്രസിഡൻറുമായ കെ. പത്മകുമാറായിരുന്നു മത്സരിച്ചത്. 2016ലും പത്മകുമാറായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.