പുതുമുഖങ്ങളും കോൺഗ്രസിനെ തുണച്ചില്ല; മൂന്നിടത്തും അടിതെറ്റി

എൽ.ഡി.എഫി​ൻെറ ജനപിന്തുണക്ക്​ മുന്നിൽ ഇവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല പത്തനംതിട്ട: ജില്ലയിൽ പുതുമുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. റാന്നി, അടൂർ, കോന്നി മണ്ഡലങ്ങളിലാണ്​ കോൺ​ഗ്രസ്​ ഇത്തവണ യുവനേതാക്കളെ രംഗത്തിറക്കിയത്​. കോന്നിയിലും അടൂരും പുതുമഖ സ്ഥാനാർഥികൾ സിറ്റിങ്​ എം.എൽ.എമാ​േരാട്​ പരാജയപ്പെട്ടപ്പോൾ റാന്നിയിൽ പുറത്തുനിന്നെത്തിയ മ​റ്റൊരു പുതുമുഖത്തോടാണ്​ കോൺഗ്രസി​ൻെറ യുവ​േനതാവ്​ പരാജയപ്പെട്ടത്​. സ്ഥാനാർഥിത്വം മോഹിച്ചിരുന്ന മുതിർന്ന നേതാക്കളെ പലരെയും ഒഴിവാക്കിയാണ്​ പുതുമുഖങ്ങൾക്ക്​ സീറ്റ്​ കൊടുത്തത്​. തുടക്കത്തിൽ വലിയ എതിർപ്പ്​ ഉയർന്നെങ്കിലും മുതിർന്ന നേതാക്ക​ളുടെ ഇടപെടലിനെ തുടർന്ന്​ പ്രതിഷേധമെല്ലാം കെട്ടടങ്ങുകയായിരുന്നു. കാലുവാരലി​​ൻെറ സൂചനകളില്ലാതെയാണ്​ എല്ലായിടത്തും പ്രചാരണം മുന്നോട്ടുപോയതും. എന്നാൽ, എൽ.ഡി.എഫി​ൻെറ ജനപിന്തുണക്ക്​ മുന്നിൽ ഇവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. റാന്നിയിലായിരുന്നു യു.ഡി.എഫിന്​ ഏറ്റവും വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്​. എൽ.ഡി.എഫി​ൻെറ സ്ഥാനാർഥിയും പുതുമുഖമായിരുന്നെങ്കിലും മണ്ഡലത്തി​ൻെറ പുറത്തു നിന്നെത്തിയതിനാൽ മണ്ഡലത്തിൽനിന്ന്​ തന്നെയുള്ള റിങ്കു ചെറിയാന്​ ജയം ഉറപ്പാണെന്നാണ്​ കരുതിയത്​. പ്രമോദ്​ നാരായണന്​ സ്വന്തം പാർട്ടിയിൽനിന്ന്​ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നുമില്ല. എന്നാൽ, ഇതൊന്നും കാര്യങ്ങൾ അനുകൂലമാക്കാൻ റിങ്കുവിനെ സഹായിച്ചില്ല. കുടുംബാധിപത്യം എന്നും മറ്റും പറഞ്ഞ്​ റിങ്കുവിനെതിരെ പാർട്ടിയിലെ ഒരു ചെറിയ വിഭാഗം നിലകൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്​. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നാലെ പുറത്തുവരു​െമന്ന കാര്യത്തിൽ സംശയമില്ല. റാന്നി പോലെ തന്നെ യു.ഡി.എഫിന്​ വലിയ സാധ്യത കൽപിച്ച മണ്ഡലമാണ്​ അടൂർ. യൂത്ത്​ കോൺഗ്രസ്​ നേതാവ്​ എം.ജി. കണ്ണ​ൻെറ സ്​ഥാനാർഥിത്വം പാർട്ടിയിൽ എതിരില്ലാതെ അംഗീകരിക്കപ്പെട്ടിരുന്നതുമാണ്​. പ്രചാരണത്തിലൂടനീളം വലിയ ഓളമുണ്ടാക്കാൻ കണ്ണന്​ കഴിയുകയും ചെയ്​തിരുന്നു. എന്നാൽ, മണ്ഡലത്തിൽ ഇടതുമുന്നണിയ​ുടെ ജനകീയ അടിത്തറയെ മറികടക്കാൻ കണ്ണനും കഴിഞ്ഞില്ല. കോന്നിയിൽ റോബിൻ പീറ്ററി​ൻെറ കാര്യത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാൻ അടൂർ പ്രകാശ്​ വാശിപിടിച്ചതും ഇവരുടെ നിസ്സഹകരണത്തിൽ അന്ന്​ സ്ഥാനാർഥിയായ പി. മോഹൻരാജ്​ പരാജയപ്പെട്ടതും റോബിന്​ തിരിച്ചടിയാകു​േമാ എന്ന്​ പാർട്ടിയി​െല നിഷ്​പക്ഷമതികൾ ആശങ്കപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന രീതിയിലാണ്​ ഫലം വന്നത്​. മോഹൻരാജ്​ പിടിച്ചതിനെക്കാൾ കൂടുതൽ വോട്ട്​ പിടിക്കാൻ റോബിന്​ കഴിഞ്ഞു എന്നതുമാത്രമാണ്​ ആശ്വസിക്കാനുള്ള വക. റോബി​​ൻെറ സ്ഥാനാർഥിത്വം പാർട്ടിക്കപ്പുറം അടൂർ പ്രകാശി​ൻെറ വ്യക്തിപരമായ താൽ​പര്യമായിരുന്നു. അതുകൊണ്ടുതന്നെ പരാജയം കാൽനൂറ്റാണ്ട്​ കോന്നിയെ നിയമസഭയിൽ പ്രതിനിധീകരിച്ച അടൂർ പ്രകാശിനേറ്റ കനത്ത തിരിച്ചടിയുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.