പത്തനംതിട്ട: അയിരൂര്‍ ഗവ. ഐ.എച്ച്.ആര്‍.ഡി കോളജിൻെറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷതവഹിച്ചു. റാന്നി നിയോജകമണ്ഡലത്തിലെ ആദ്യ സർക്കാർ കോളജും ഉന്നതവിദ്യാഭ്യാസ രംഗത്ത് അയിരൂര്‍ പഞ്ചായത്തിലെ ആദ്യ കോളജുമാണിത്. കെട്ടിടം നിര്‍മിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് ആദ്യഘട്ടം ഒരുകോടിയും രണ്ടാംഘട്ടത്തില്‍ 1.75 കോടിയും നല്‍കി. ആകെ 2.75 കോടിയാണ് കെട്ടിട നിർമാണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഈ അധ്യയനവര്‍ഷം മുതല്‍ ഇവിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു തുടങ്ങിയിരുന്നു. കോളജില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ രാജു എബ്രഹാം എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അനിത കുറുപ്പ്, വൈസ് പ്രസിഡൻറ് വിക്രമന്‍ നാരായണന്‍, പഞ്ചായത്ത് അംഗം സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. മുക്കാലുമണ്‍-പുലിയള്ള് റോഡ് ഉദ്ഘാടനം പത്തനംതിട്ട: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച മുക്കാലുമണ്‍-പുലിയള്ള് റോഡിൻെറ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. 20 ലക്ഷം രൂപയാണ് റോഡ് പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. വാര്‍ഡ് മെംബര്‍ അനീഷ് കാഞ്ഞിരത്താമല അധ്യക്ഷതവഹിച്ചു. കെ.കെ. സുരേന്ദ്രന്‍, കെ. ഉത്തമന്‍, വി.ആര്‍ സദാശിവന്‍, ബെറ്റ്‌സി കെ.ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.