അടൂർ: ജനറൽ ആശുപത്രിയിൽ മികച്ച നിലയിൽ ആധുനിക സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രിയിൽ ട്രോമാകെയർ യൂനിറ്റ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചുവർഷം കൊണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ളവയുടെ മുഖച്ഛായ സർക്കാർ മാറ്റിയിട്ടുണ്ട്. കോവിഡ് മഹാമാരി വന്നപ്പോൾ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തന ഫലമായി പ്രതിരോധിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റജി മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മകുറുപ്പ്, എ.പി. ജയൻ, പി. ബി. ഹർഷകുമാർ, ടി.ഡി. ബൈജു, വർഗീസ് പേരയിൽ, ആശുപത്രി സൂപ്രണ്ടിങ് ഇൻ ചാർജ് ഡോ. മനോജ്, ഹെൽത്ത് ഡയറക്ടർ ഡോ. ആർ.എൽ. സരിത തുടങ്ങിയവർ സംസാരിച്ചു. അഞ്ചുകോടി 85 ലക്ഷം രൂപ ചെലവഴിച്ചു സി.ടി സ്കാനും ഐ.സി.യു ആംബുലൻസ് ഉൾെപ്പടെയാണ് ട്രോമോ കെയർ സൻെറർ ആരംഭിച്ചത്. PTL ADR മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത അടൂർ ജനറൽ ആശുപത്രിയിൽ ട്രോമാകെയർ യൂനിറ്റ് ചിറ്റയം ഗോപകുമാർ എം.എൽ.എ തുറന്നുനൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.