ഇഞ്ചിക്ക് വിലയില്ല; കർഷക ജീവിതം നീറുന്നു

പത്തനംതിട്ട: മറ്റ് കാർഷിക വിളകൾ പോലെ ഇഞ്ചിക്കും വിലയില്ലാതായതോടെ കർഷകർ ദുരിതത്തി​ൻെറ വക്കിൽ. ജില്ലയിൽ വെറ്റക്കൊടി, വാഴ, കിഴങ്ങ് വിളകൾ, കുരുമുളക്, റബ്ബർ, ഏത്തവാഴ കർഷകർ എല്ലാം ഏറെക്കാലമായി പ്രതിസന്ധിയിലാണ്. തുച്ഛമായ വിലയാണ് വിപണിയിൽ ലഭിക്കുന്നത്. കാർഷിക വിളകൾ വിറ്റഴിക്കാൻ തന്നെ കഴിയുന്നില്ല. അയൽ സംസ്ഥാനങ്ങളിൽനിന്നും യാതൊരു പരിശോധനയും കൂടാതെ ഉൽപന്നങ്ങൾ കേരളത്തിലേക്ക്​ വരുന്നതും വിനയായി. ഇഞ്ചി വിളവെടുപ്പ് സമയമായപ്പോൾ ഉൽപന്നങ്ങൾ വാങ്ങുന്നതിന് ആവശ്യക്കാർ ഇല്ലാത്ത അവസ്‌ഥയാണ്. ഉണക്കി ചുക്കാക്കാനും കച്ചവടക്കാർക്ക് താൽപര്യമില്ല. കോവിഡ് മുഖാന്തരം വന്ന നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണം. വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകൾക്ക് ധാരാളമായി ഇഞ്ചി ആവശ്യമായിരുന്നു. കോവിഡിനെ തുടർന്ന് വിവാഹസദ്യകൾ, ഉത്സവങ്ങൾ, പള്ളിപെരുന്നാളുകൾ എന്നിവ ആ​േഘാഷങ്ങൾ ഒഴിവാക്കി ചടങ്ങായി ഒതുങ്ങി. കഴിഞ്ഞ വർഷം ഈ സമയത്ത് ഒരുകിലോ ഇഞ്ചിയുടെ വില 250 മുതൽ 350 വരെയായിരുന്നു. ഇപ്പോൾ 40 മുതൽ 50 രൂപയിലേക്ക് തകർന്നടിഞ്ഞു. വിലക്കുറവ് കാരണം പലരും പറമ്പുകളിലും പാടങ്ങളിലുമൊക്കെ കൃഷി ചെയ്ത ഇഞ്ചി കിളച്ചെടുക്കാനും തയാറല്ല. കാട്ടുപന്നികൾ കുത്തി മറിച്ചും ഇവ നശിപ്പിച്ചു കൊണ്ടിരിക്കയാണ്. ബാങ്കുകളിൽ നിന്നുംമറ്റും കടം എടുത്ത് ഏക്കറുകണക്കിന് കൃഷിയിറക്കിയ കർഷകരാണ്​ ഏറെ വിഷമിക്കുന്നത്​. മലയോര മേഖലകളിൽ വൻ രീതിയിലാണ് ഇഞ്ചി കൃഷി ചെയ്തിട്ടുള്ളത്. സർക്കാർ ഹോർട്ടി കോർപ്പ്​ മുഖാന്തരം വാങ്ങി താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കണമെന്ന് മൈലപ്ര കർഷക കൂട്ടായ്മ കൺവീനർ ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.