സുബലാ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെൻറര്‍ ഉദ്ഘാടനം ഇന്ന്

സുബലാ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സൻെറര്‍ ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: സുബലാ പാര്‍ക്കി​ൻെറ പൂര്‍ത്തീകരിച്ച കണ്‍വെന്‍ഷന്‍ സൻെററി​ൻെറ ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ജില്ല ആസ്ഥാനത്ത് തന്നെ സ്ഥിതിചെയ്യുന്ന ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ടൂറിസം പദ്ധതിയാണ് സുബലാ പാര്‍ക്ക്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയുടെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി വീണാ ജോര്‍ജ് എം.എല്‍.എയുടെ ആവശ്യപ്രകാരം സംസ്ഥാന ബജറ്റില്‍ പ്രത്യേക ഫണ്ട് അനുവദിക്കുകയായിരുന്നു. നേരത്തേ എസ്.സി കോര്‍പ്പസ് ഫണ്ടില്‍നിന്നാണ് ഇതിന് തുക അനുവദിച്ചിരുന്നത്. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള സുബലാ പാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ കണ്‍വെന്‍ഷന്‍ സൻെറര്‍ ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. ബോട്ടിങ്​, ആംഫി തിയറ്റര്‍, കഫ്ത്തീരിയ, നടപ്പാതകള്‍ എന്നീ പ്രവൃത്തികള്‍ പദ്ധതിയുടെ അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പ്രതിഷേധ ധർണ നടത്തി പത്തനംതിട്ട: പെട്രോൾ, ഡീസൽ, പാചകവാതക വില ദിനംപ്രതി വർധിപ്പിക്കുന്ന കേന്ദ്രസർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്ത്​ നടക്കുന്ന കരാർ കൺസൾട്ടൻസി നിയമനങ്ങൾക്കെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും കേരള എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഗാന്ധി സ്ക്വയറിന്​ സമീപം നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സുരേഷ് കുഴിവേലിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം പി.എസ്. വിനോദ് കുമാർ, ജില്ല സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, ഷിബു മണ്ണടി, ബിജു സാമുവേൽ, അൽമർ ഹുസൈൻ, ഷൈനു ശാമുവേൽ, യു. അനില, ബി. പ്രശാന്ത്കുമാർ, ഷമീം ഖാൻ, പി.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.