റാന്നി: അയിരൂർ ഗവ ഐ.എച്ച്.ആർ.ഡി കോളജ് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30 ന് നടക്കുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനാകും. നിയോജകമണ്ഡലത്തിലെ ആദ്യ ഗവൺമൻെറ് കോളജും ഉന്നത വിദ്യാഭ്യാസരംഗത്ത് അയിരൂർ പഞ്ചായത്തിലെ ആദ്യ കോളജും ആണ് ഇത്. കോളജ് കെട്ടിടം നിർമിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽനിന്നും ആദ്യഘട്ടം ഒരുകോടി രൂപയും രണ്ടാം ഘട്ടത്തിൽ 1.75 കോടി രൂപയും നൽകി. ആകെ 2.75 കോടി രൂപയാണ് കെട്ടിട നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ചത്. ഈ അധ്യയന വർഷം മുതൽ ഇവിടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു തുടങ്ങിയിരുന്നു. കോളജിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ രാജു എബ്രഹാം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.