അയിരൂര്‍-കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: അയിരൂര്‍ കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. റാന്നി താലൂക്കില്‍പ്പെട്ട അയിരൂര്‍ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ 2013ല്‍ ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയിലൂടെ 47 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. രണ്ടുഘട്ടമായി നടന്ന പദ്ധതി പ്രവര്‍ത്തനത്തി​ൻെറ രണ്ടാം ഘട്ടത്തില്‍ വിതരണശൃംഖല സ്ഥാപിക്കുന്നതിന് 2017ല്‍ സംസ്ഥാന സര്‍ക്കാറി​ൻെറ ഗ്രീന്‍ബുക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 കോടിയുടെ പദ്ധതിയും ഇതി​ൻെറ ഭാഗമായി നടന്നു. കാറ്റുകര, തേക്കുങ്കല്‍, ആലുങ്കല്‍, വെള്ളിയറ എന്നീ നാലു സോണുകളായി തിരിച്ചാണ് വിതരണ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. ക്ലിയര്‍ വാട്ടര്‍ പമ്പിങ്​ മെയിന്‍, വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിവഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന്‍വഴി 5.19 കോടി ചെലവില്‍ 1800 കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്​ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. പ്ലാങ്കമണ്‍ പനച്ചിക്കലിലാണ് പ്ലാൻറ്​ സ്ഥാപിച്ചിരിക്കുന്നത്. 162 കി.മീ ദൈര്‍ഘ്യത്തില്‍ 90 മുതല്‍ 350വരെ വ്യാസമുള്ള പി.വി.സി/ഡി.ഐ പൈപ്പ് ലൈനുകളാണ് പദ്ധതി പൂര്‍ത്തീകരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുകോല്‍പ്പുഴ ജങ്​ഷനില്‍ നടന്ന ചടങ്ങിൽ അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അനിത കുറുപ്പ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സാറാ പി.തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, ബി. പ്രസാദ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ അമ്പിളി പ്രഭാകരന്‍ നായര്‍, ആരോഗ്യകാര്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ബി. ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. സുബിന്‍, പ്രദീപ് അയിരൂര്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെംബര്‍ അലക്‌സ് കണ്ണമല, തിരുവല്ല പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ്​ എന്‍ജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ എബ്രഹാം, ജേക്കബ് കോശി, അഡ്വ. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.