'കോടനാട് നീലകണ്ഠന് ' ആനത്താവളത്തിൽ ഗംഭീര സ്വീകരണം

കോന്നി: കോടനാട് നീലകണ്ഠൻ ഇനി കോന്നി ആനത്താവളത്തിന് സ്വന്തം. കോടനാട് നീലകണ്ഠൻ എന്ന കുങ്കിയാനയെ വനംവകുപ്പ് അധികൃതർ കോന്നി ആനത്താവളത്തിൽ എത്തിച്ചു. പാലക്കാട് ബേസ് ക്യാമ്പിൽ നിന്നും ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് കോന്നി ആനത്താവളത്തിൽ എത്തിച്ചത്. നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ എത്തുന്നതറിഞ്ഞ് ആനപ്രേമികളും നാട്ടുകാരും പുലർച്ച തന്നെ ആനത്താവളത്തിൽ എത്തിയിരുന്നു. ഗംഭീര വരവേൽപ്പാണ് നീലകണഠ്ന് ഒരുക്കിയത്. വാഹനത്തിൽനിന്ന് ഇറക്കിയശേഷം രാവിലെ പത്തോടെ നീലകണ്ഠനെ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, വനംവകുപ്പ് അധികൃതർ തുടങ്ങിയവർ ഹാരം അണിയിച്ച് വാഴപ്പഴം നൽകി സ്വീകരിച്ചശേഷം ആനത്താവളത്തിലേക്ക് ആനയിച്ചു.1996 ൽ മലയാറ്റൂർ വനത്തിൽനിന്നും രണ്ട് വയസ്സ്​​ മാത്രം പ്രായമുള്ളപ്പോഴാണ് നീലകണ്ഠനെ വനംവകുപ്പിന് ലഭിച്ചത്. കോടനാട് തന്നെയാണ് നീലകണ്ഠൻ വളർന്നത്. ഒന്നാം പാപ്പാൻ മഹേഷ്, രണ്ടാം പാപ്പാൻ ബിജു തുടങ്ങിയവർ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നു. പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിച്ചശേഷമാണ്​ കോന്നിയിലേക്ക്​ നീലകണ്​ഠൻ യാത്രതിരിച്ചത്​. കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും കോടനാട് നീലകണ്ഠനുമാണ് വനം വകുപ്പി​ൻെറ കുങ്കി പരിശീലനം ലഭിച്ച ആനകൾ. കോന്നി ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ ശ്യാം മോഹൻലാൽ ഐ.എഫ്.എസ്, കോന്നി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ സലിൽ ജോസ്, കോന്നിയൂർ പി.കെ., അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ രേഷ്മ മറിയം റോയി, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ജോബി ടി. ഈശോ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരു സമയത്ത് കോന്നി ആനത്താവളത്തിൽ നിരവധി ആനകൾ അസുഖങ്ങൾ മൂലം ​െചരിഞ്ഞിരുന്നു. ആനകളുടെ എണ്ണം കുറഞ്ഞതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരുന്നു. ഞായറാഴ്​ച നീലകണ്ഠനെ കാണാൻ ആനപ്രേമികളുടെ വലിയ തിരക്കായിരുന്നു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയം കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കോന്നി ഇക്കോ ടൂറിസം വീണ്ടും സജീവമാകും. PTL KODANADU NEELAKANDAN കോന്നി ആനത്താവളത്തിൽ എത്തിയ കോടനാട് നീലകണ്ഠനെ ജനീഷ് കുമാർ എം.എൽ.എയും കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാലും ചേർന്ന് ഹാരം അണിയിച്ച് സ്വീകരിക്കുന്നു കോന്നി ആന മ്യൂസിയം ഉദ്​ഘാടനം നാളെ കോന്നി: കോന്നി ആന മ്യൂസിയം ചൊവ്വാഴ്ച 2 .30ന് മന്ത്രി അഡ്വ. കെ. രാജു പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്​ടാതിഥിയായിരിക്കും. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, ആ​േൻറാ ആൻറണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂർ ശങ്കരൻ ഉൾ​െപ്പടെയുള്ളവരും പങ്കെടുക്കും. ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയമാണ് കോന്നിയിൽ ഉദ്​ഘാടനം ചെയ്യപ്പെടുന്നത്. ആനയുമായി ബന്ധപ്പെട്ട വിജ്ഞാനം ജനങ്ങൾക്ക് പകർന്ന് കൊടുക്കാനും കോന്നിയുടെ ആന ചരിത്രം അറിയാനും കഴിയുന്ന നിലയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ആന മ്യൂസിയം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാറി​ൻെറ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിട്ടുള്ള മ്യൂസിയത്തിന് വേണ്ടി 43 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. കോന്നിയിലെ ആന മ്യൂസിയത്തി​ൻെറ നവീകരണത്തോട് കൂടി കോന്നി ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളാവും സമ്മാനിക്കുക. ആനയെ സംബന്ധിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കുന്നതിനുള്ള സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. കോന്നി ആനത്താവളത്തിൽ കൂടുതൽ ആനകളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യർഥിച്ചിരുന്നതായും ഏഴ് ആനകളെ ആനത്താവളത്തിലേക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായും എം.എൽ.എ പറഞ്ഞു. കോന്നി സുരേന്ദ്രൻ അടക്കമുള്ള ആനകളെ തിരികെ എത്തിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ നടത്തും. ആനത്താവളം കൂടുതൽ ആകർഷകമാക്കുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിന്​ ആവശ്യമായ പദ്ധതികൾ തയാറാക്കും. കുട്ടികളുടെ പാർക്കും വിപുലീകരിക്കും. പുതിയ ഹൈമാസ്​റ്റ്​ ലൈറ്റും ആനത്താവളത്തിൽ സ്ഥാപിക്കും. വനംവകുപ്പി​ൻെറ ചുമതലയിൽ കോന്നി സഞ്ചായത്ത് കടവിൽ പുതിയ ടൂറിസം പദ്ധതിയും ആരംഭിക്കും. ഇതിനായി ഇവിടെയുള്ള വനംവകുപ്പ് വക സ്ഥലവും പുറമ്പോക്കും ഉപയോഗിക്കും. മ്യൂസിക് ഫൗണ്ടൻ, പാർക്ക്, പെഡൽ ബോട്ട് സവാരി, ഡോർമെറ്ററി സൗകര്യം ഉൾപ്പടെ 10 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. അടവിയിലുൾ​െപ്പടെ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എക്കൊപ്പം കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പന്തംകൊളുത്തി പ്രകടനം തിരുവല്ല: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നാട്ടുകടവ് യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സി.പി.എം മുൻ തിരുവല്ല ഏരിയ കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. ബിജോയ് ബാബു, നാസർ, സുമേഷ് ചന്ദ്രൻ, ബിജു തോമസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.